- Trending Now:
ജിഎസ്ടി കൗണ്‍സിലിന്റെ 47-ാം യോഗത്തില്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ജിഎസ്ടി നിരക്കുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു
ജിഎസ്ടി നിരക്ക് വര്‍ധനയില്‍ പ്രതിഷേധമറിയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. ജിഎസ്ടി പരിഷ്‌കരണത്തിനെതിരെ സമരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചു. ജൂലൈ 27 ാം തിയതി സംസ്ഥാനത്ത് ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. ജിഎസ്ടിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മറ്റു സമര പരിപാടികളിലേക്ക് പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ജിഎസ്ടി കൗണ്‍സിലിന്റെ 47-ാം യോഗത്തില്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ജിഎസ്ടി നിരക്കുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു രജിസ്റ്റര്‍ ചെയ്ത ബ്രാന്‍ഡിന്റെയോ, സാധനങ്ങള്‍ക്കു ജിഎസ്ടി ചുമത്തുന്നതിന് കോടതിയില്‍ നിയമപരമായി അവകാശപ്പെടാവുന്ന ബ്രാന്‍ഡിന്റെയോ, നിര്‍ദിഷ്ട ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തുന്നതില്‍ നിന്ന്, 'മുന്‍കൂട്ടി പായ്ക്ക് ചെയ്ത് ലേബല്‍ ചെയ്ത' സാധനങ്ങള്‍ക്കു ജിഎസ്ടി ചുമത്തുന്നതിലേക്കാണു മാറ്റം വന്നിരിക്കുന്നത്.
ഈ മാറ്റങ്ങളുമായി ബന്ധപ്പെട്ടു വ്യക്തത വരുത്തേണ്ട നിരവധി സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച്, വിജ്ഞാപനം നമ്പര്‍ 6/2022 - കേന്ദ്രനികുതി (നിരക്ക്) 2022 ജൂലൈ 13ലെ അറിയിപ്പിലൂടെയും എസ്ജിഎസ്ടി, ഐജിഎസ്ടി എന്നിവയ്ക്കുള്ള അനുബന്ധ അറിയിപ്പുപ്രകാരവും വിജ്ഞാപനം ചെയ്ത പയറുവര്‍ഗങ്ങള്‍, മാവ്, ധാന്യങ്ങള്‍ മുതലായ (താരിഫിന്റെ 1 മുതല്‍ 21 വരെ അധ്യായങ്ങള്‍ക്കു കീഴില്‍ വരുന്ന നിര്‍ദിഷ്ട ഇനങ്ങള്‍) ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍. ഇത്തരത്തില്‍ നിലവിലെ ജിഎസ്ടി വര്‍ധനവുമായി ബന്ധപ്പെട്ട ഒട്ടനവധി സംശങ്ങള്‍ ഇപ്പോളും വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.