- Trending Now:
കോട്ടയം: കുറവിലങ്ങാട് ഖാദി ഗ്രാമസൗഭാഗ്യ ഷോറൂം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളിലുൾപ്പെടെ ഖാദി വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഇന്ന് കൂടി വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഖാദി വ്യവസായം ശക്തിപ്പെട്ടതോടു കൂടി തൊഴിലാളികൾക്ക് ജോലിയും കൂലിയും ഉറപ്പ് വരുത്താൻ സാധിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറവിലങ്ങാട് ഭാരത് മാതാ ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ആദ്യ വില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ഖാദി ഗ്രാമവ്യവസായ ബോർഡ് മാർക്കറ്റിംഗ് ഡയറക്ടർ സി. സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി, ഗ്രാമപഞ്ചായത്തംഗം ബേബി തൊണ്ടാംകുഴി, ഖാദി ഗ്രാമവ്യവസായ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. ശിവദാസൻ, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്,ഖാദി ഗ്രാമവ്യവസായ ബോർഡ് അംഗങ്ങളായ കെ.എസ്. രമേഷ് ബാബു, കെ. ചന്ദ്രശേഖരൻ, സാജൻ തൊടുക, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ ധന്യ ദാമോദരൻ, കുറവിലങ്ങാട് ഭാരത് മാതാ കോളജ് ഡയറക്ടർ ജോസഫ് പുതിയിടം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ജയകൃഷ്ണൻ,പി.ജി. ത്രിഗുണസെൻ, കെ.കെ. അനിൽകുമാർ, പി.വി സിറിയക്, ശ്രീജിത്ത് കാക്കനാട്ട്, സനോജ് മിറ്റത്താനി, സിബി മാണി എന്നിവർ പങ്കെടുത്തു.
കൺസ്യൂമർഫെഡ് ജില്ലാ ക്രിസ്മസ് വിപണി ഡിസംബർ 30 വരെ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.