- Trending Now:
കൊച്ചി: രാഷ്ട്രപതി ഭവനിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത വ്യവസായി കുമാർ മംഗലം ബിർള ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി. വ്യാപാര വ്യവസായ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് ബിർളയെ പത്മഭൂഷൺ നൽകി ആദരിച്ചത്.
രാഷ്ട്രനിർമ്മാണത്തിൻറെയും ട്രസ്റ്റിഷിപ്പിൻറെയും മനോഭാവം തലമുറകളായി എൻറെ കുടുംബത്തെ മുന്നോട്ട് നയിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഈ ദേശീയ ബഹുമതി എന്നെ തീർച്ചയായും വിനയാന്വിതനാക്കുകയാണ്. 36 രാജ്യങ്ങളിൽ നിന്നുള്ള 1,40,000 സഹപ്രവർത്തകർക്ക് വേണ്ടി ഈ അഭിമാനകരമായ ബഹുമതി ഞാൻ സ്വീകരിക്കുന്നു. ഈ ബഹുമതിക്ക് ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനും ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും ഞാൻ നന്ദി പറയുന്നു. നന്മയ്ക്ക് വേണ്ടിയുള്ളതാണ് ബിസിനസ്സ് എന്ന് പ്രവർത്തനങ്ങളിലൂടെ തെളിയിക്കുന്നതിലും ജീവിതത്തെ പരിപോഷിപ്പിക്കുന്നതിലും ആദിത്യ ബിർള ഗ്രൂപ്പിൻറെ ദീർഘകാല പ്രവർത്തനത്തിനുള്ള അംഗീകാരമാണ് ഈ അവാർഡ് എന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.