Sections

ഉല്ലാസ, തീർത്ഥാടന യാത്രകളുമായി ബഡ്ജറ്റ് ടൂറിസം സെൽ

Monday, Mar 17, 2025
Reported By Admin
Kulathupuzha KSRTC Announces Budget Tour Packages for March Holidays | Book Now

കുളത്തുപ്പുഴ കെ.എസ്.ആർ.ടി.സിയിൽ നിന്നും മാർച്ച് മാസം അവധിക്കാല യാത്രകളൊരുക്കി കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. മാർച്ച് 23 ന് രാവിലെ ഏഴിന് അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാൻ സ്മാരകം, കാപ്പിൽ ബീച്ച്, പുത്തൻകുളം കാവേരി പാർക്ക്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്ക്മാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നിവ ഉൾപ്പെട്ട കടൽ തീര ഏകദിന ഉല്ലാസ യാത്രയുടെ നിരക്ക് 470 രൂപയാണ്.

മാർച്ച് 23രാവിലെ അഞ്ചിന് അനന്തപുരിയിലെ ക്ഷേത്രങ്ങളിലേക്ക് തീർത്ഥാടനം(ആറ്റുകാൽ, തിരുവല്ലം,ആഴിമല, ചെങ്കൽ, കോവളം, പദ്മനാഭ സ്വാമി ക്ഷേത്രം) നിരക്ക് : 490 രൂപ. മാർച്ച് 23 രാവിലെ അഞ്ചിന് പുറപ്പെടുന്ന വാഗമൺ- പരുന്തുംപ്പാറ ഉല്ലാസ യാത്രയിൽ ഉച്ചഭക്ഷണം ഉൾപ്പടെ അഡ്വെഞ്ചർ പാർക്ക്, വാഗമൺ മേഡോസ്, പൈൻ വാലി എന്നിവ ഉൾപ്പെടും. നിരക്ക് : 840 രൂപ. 24 ന് ഗവിയാത്ര 5 മണിക്ക് , അടവി ഇക്കോ ടൂറിസം, പരുന്തുംപ്പാറ എന്നിവിടങ്ങളിലേക്ക് പുറപ്പെടും. എൻട്രി ഫീസുകൾ, ഉച്ച ഭക്ഷണം, അടവി ഇക്കോ ടൂറിസത്തിലെ കുട്ടവഞ്ചി സഫാരി എന്നിവ ഉൾപ്പടെ 1850 രൂപയാണ് നിരക്ക്.

30 ന് തീർത്ഥാടന യാത്രയിൽ തിരുവല്ലഭ ക്ഷേത്രം, ചക്കുളത്തുകാവ്, അമ്പലപ്പുഴ, ചെട്ടികുളങ്ങര മണ്ണാറശ്ശാല, ഹരിപ്പാട്, ഓച്ചിറ എന്നീ ക്ഷേത്രങ്ങൾ സന്ദർശിക്കും. നിരക്ക് :450 രൂപ. 30 ന് കോട്ടയം ഇടുക്കി ജില്ലാ അതിർത്തിയിലെ ഇല്ലിക്കൽ കല്ല് - ഇലവീഴാപൂഞ്ചിറ, മലങ്കര ഡാം എന്നി പ്രദേശങ്ങളിലേക്ക് ഒരു ഉല്ലാസ യാത്ര പുറപ്പെടുന്നു. നിരക്ക് : 690രൂപ. മാർച്ച് 30 ന് പുലർച്ചെ 5 ന് കന്യാകുമാരി യാത്ര പുറപ്പെടും, തൃപ്പരപ്പ് വെള്ളച്ചാട്ടം, പദ്മനാഭപുരം കൊട്ടാരം, എന്നിവ ഉൾപ്പട്ട യാത്ര രാത്രിയിൽ കുളത്തൂപ്പുഴയിൽ മടങ്ങി എത്തുന്നു. യാത്ര നിരക്ക് : 710.
അഷ്ടമുടികായലിൽ 7 മണിക്കൂർ നേരം വിനോദം, ഭക്ഷണം, എന്നിവ ഉൾപ്പെടെയുള്ള ഹൗസ് ബോട്ട് യാത്ര കുളത്തൂപ്പുഴയിൽ നിന്നും മാർച്ച് 31 റംസാൻ ദിനത്തിൽ രാവിലെ 7 ന് പുറപ്പെടുന്നു. യാത്ര നിരക്ക് 1500. ബുക്കിങ്ങിനായി: 8129580903, 0475-2318777.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.