- Trending Now:
കേരളത്തിലെ സംരംഭമേഖലയ്ക്ക് ഉണര്‍വേകാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് കേരള ചിക്കന്‍.ഇന്ന് സംസ്ഥാനത്തുടനീളം കേരള ചിക്കന്‍ സ്‌റ്റോളുകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും കേരളത്തിലെ ആഭ്യന്തരവിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യാനുമുള്ള സര്‍ക്കാര്‍ പദ്ധതിയാണ് ഇത്.
ഐടി ജോലി വിട്ട് ചെറിയ ഡയറി ഫാം തുടങ്ങി, ഇന്ന് ലക്ഷങ്ങള്‍ വരുമാനം ... Read More
കുടുംബശ്രീ മുഖേനയാണ് കേരള ചിക്കന്‍പദ്ധതി നടപ്പാക്കുന്നത്.കര്‍ഷകര്‍ക്ക് ഇന്റഗ്രേഷന്‍ ഫീസ് (വളര്‍ത്തുകൂലി) നല്‍കുന്ന രീതിയില്‍ കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് കേരള ചിക്കന്‍ പദ്ധതി മുന്നോട്ട് പോകുന്നത്.
ഇന്റഗ്രേഷന്‍ അഥവാ കോണ്‍ട്രാക്ട് ഫാര്‍മിംഗ് എന്നത് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍, മരുന്ന്, തീറ്റ എന്നിവ ഇറച്ചികോഴി കര്‍ഷകര്‍ക്ക് നല്‍കി 45 ദിവസം പ്രായമാകുമ്പോള്‍ തിരിച്ചെടുത്ത് വിപണിയില്‍ വില്‍ക്കുന്ന പ്രക്രിയയാണ്.
അഭിമുഖം: ഐടി ജോലി വിട്ട് ഡയറി ഫാം തുടങ്ങി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ലക്ഷ്മണന് ... Read More
ഫാമുകളും ഔട്ട്‌ലെറ്റുകളും ആരംഭിക്കുക വഴി ഇതുവരെ 364 പേര്‍ക്ക് സ്വയംതൊഴില്‍ നല്‍കാന്‍ പദ്ധതിയിലൂടെ സാധിച്ചു. പദ്ധതി വഴി ഫാം ഇന്റഗ്രേഷന്‍ മുഖേന 8 കോടി രൂപ കോഴി കര്‍ഷകര്‍ക്കും 8.58 കോടി രൂപ ഔട്ട്‌ലെറ്റ് ഗുണഭോക്താക്കള്‍ക്കും നല്‍കാന്‍ സാധിച്ചിട്ടുണ്ട്.കേരള ചിക്കന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്റഗ്രേഷന്റെ 14 സൈക്കിള്‍ പൂര്‍ത്തീകരിച്ചു. 270 ഇറച്ചികോഴി കര്‍ഷകര്‍ക്ക് 41 ലക്ഷത്തോളം കോഴികളെ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
ഡയറി ഫാം തുറക്കണോ ? നബാര്‍ഡില്‍ നിന്ന് 7 ലക്ഷം വായ്പയും 33 ശതമാനം സബ്സിഡിയും
... Read More
2020 ജൂണിലാണ് കേരള ചിക്കന്റെ ആദ്യത്തെ ഔട്ട്്‌ലെറ്റ് എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ ആരംഭിച്ചത്.ഇതുവരെ 86 കോടി രൂപയുടെ വിറ്റുവരവ് നടത്താന്‍ കേരള ചിക്കന്‍ പദ്ധതി വഴി സാധിച്ചിട്ടുണ്ട്.കോവിഡ് മാഹാമാരിയുടെ കാലത്ത് കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്കും, ഔട്ട്‌ലെറ്റ് ഉപഭോക്താക്കള്‍ക്കുംമികച്ച വരുമാനമാര്‍ഗ്ഗമായി മാറുകയാണ് കേരളചിക്കന്‍.
Story highlights: the kerala chicken project aims in establishing 1000 broiler farms of 1000 birds each during 2018-19 and ensuring reaching out 25000 broiler chicken birds in Kerala market every day.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.