- Trending Now:
കണ്ണൂര്‍ : വിപണിയില്‍ ഇടം നേടാന്‍ ചക്കില്‍ ആട്ടിയ ശുദ്ധമായ 'കൊക്കോസ്' വെളിച്ചെണ്ണയുമായി ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കുടുംബശ്രീ വനിതകള്‍. ജില്ലാ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ ജില്ലാമിഷന് കീഴിലാണ് ആറളം ഫാം ബ്ലോക്ക് 11 കക്കുവയില്‍ ചക്ക് ഘടിപ്പിച്ച വെളിച്ചെണ്ണ മില്ല് തുടങ്ങിയത്.
11, 13 ബ്ലോക്കുകളിലെ കലാരഞ്ജിനി, സവിത, രമ്യ, സന്ധ്യ, സരോജിനി എന്നിവര്‍ ചേര്‍ന്നാണ് സംരംഭം തുടങ്ങിയത്. ജില്ലയില്‍ ആദിവാസി വനിതകളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആദ്യത്തെ മില്ലാണിത്. ജില്ലാപഞ്ചായത്തിന്റെ സബ്‌സിഡി മൂന്ന് ലക്ഷവും ആറ് ലക്ഷം രൂപ കേരള ഗ്രാമീണ്‍ ബാങ്ക് വായ്പയും ജില്ലാമിഷന്‍ ധനസഹായവും ചേര്‍ത്ത് 10.90 ലക്ഷം രൂപ മൂലധനത്തിലാണ് മില്‍ ആരംഭിച്ചത്.
ആറളം ഫാമില്‍ നിന്ന് ശേഖരിക്കുന്ന നാളികേരം പ്രോസസ് ചെയ്തു മായം ചേര്‍ക്കാത്ത ശുദ്ധമായ ചക്കിലാട്ടിയ വെളിച്ചെണ്ണ ജനങ്ങളിലേക്ക് എത്തിക്കുകയാണ് കൊക്കോസിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ വെളിച്ചെണ്ണയും തുടര്‍ന്നു നാളികേരത്തില്‍ നിന്നും മൂല്യവര്‍ധിന ഉത്പന്നങ്ങളും വിപണിയില്‍ എത്തിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.