- Trending Now:
കുടുംബശ്രീ വ്ലോഗ്, റീൽസ് മത്സരം രണ്ടാം സീസണിലേക്ക് എൻട്രികൾ ക്ഷണിച്ചു. കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ വിഷയമാക്കിയുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. വീഡിയോകൾ ജനുവരി 30ന് മുൻപായി ലഭിക്കണം. അഞ്ച് മിനിറ്റിൽ കവിയാത്ത വീഡിയോയാണ് വ്ലോഗ് മത്സരത്തിലേക്ക് അയക്കേണ്ടത്.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 50,000, 40,000, 30,000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. റീൽസ് മത്സരത്തിലേക്ക് ഒരു മിനിറ്റിൽ കവിയാത്ത വീഡിയോയാണ് പരിഗണിക്കുന്നത്. വിജയികളായ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതവും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
വീഡിയോകൾ സി.ഡിയിലോ പെൻഡ്രൈവിലോ ആക്കി പബ്ലിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ സംസ്ഥാന മിഷൻ, ട്രിഡ ബിൽഡിങ് രണ്ടാം നില, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിലേക്ക് അയക്കണം. കവറിന് പുറത്ത് വ്ളോഗ്, റീൽസ് മത്സരം എന്ന് രേഖപ്പെടുത്തിയിരിക്കണം. നിബന്ധനകൾക്ക് www.kudumbashree.org/vlog-reels2025 ലിങ്ക് സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.