- Trending Now:
വിഷഹിത പച്ചക്കറികളും തനത് ഉൽപ്പന്നങ്ങളും ഒരുക്കി എളവള്ളിയിലെ ആഹാര ശീലങ്ങൾ സമൃദ്ധമാക്കുകയാണ് കുടുംബശ്രീ ഒരുക്കുന്ന വെജിറ്റബിൾ കിയോസ്കിലൂടെ. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ കുടുംബശ്രീ സംരംഭമായ വെജിറ്റബിൾ കിയോസ്ക് നാടിന് സമർപ്പിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷതവഹിച്ചു.
ഗുണനിലവാരമുള്ള വിഷരഹിത നാടൻ പച്ചക്കറികൾക്കൊപ്പം തലമുറ കൈമാറിയ നാടൻ രുചികളും കിയോസ്കിലൂടെ ലഭ്യമാകും. തനത് വിഭവങ്ങൾ ഒരുക്കുന്നതിനുള്ള ഉണ്ണിപ്പിണ്ടി, വാഴ കുടപ്പൻ, നാടൻ കോഴി മുട്ടകൾ, തൈര്, നെയ്യ്, കൊണ്ടാട്ടങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ തുടങ്ങിയവയും കിയോസ്ക്കിൽ ലഭിക്കും.
കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള പച്ചക്കറികളും ഉൽപ്പന്നങ്ങളും വിപണനം സാധ്യമാക്കുകയാണ് വെജിറ്റബിൾ കിയോസ്കിലൂടെ. ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കിയോസ്കിനാവശ്യമായ മൂന്ന് മുറികളോടുകൂടിയ കെട്ടിടം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാടക ഒഴിവാക്കി വിട്ടുനൽകി. ചിറ്റാട്ടുകര പോൾ മാസ്റ്റർ പടിയിൽ പ്രവർത്തനമാരംഭിച്ച വെജിറ്റബിൾ കിയോസ്ക് എളവള്ളി ഗ്രാമ പഞ്ചായത്തിന്റെ വികസന നാൾവഴിയിൽ പുതിയ അദ്ധ്യായമാവുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.