- Trending Now:
തൃശൂർ പൂരം എക്സിബിഷനിലെ കുടുംബശ്രീ ഉത്പന്ന വിപണന സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. എ.കവിത നിർവഹിച്ചു. ജില്ലയിലെ 50 ൽ പരം സംരംഭകരുടെ 200 ൽ അധികം ഉത്പന്നങ്ങളാണ് വിപണനത്തിനായി ഉള്ളത്.
വിവിധ തരം ചിപ്സുകൾ, സ്ക്വാഷുകൾ, കൊണ്ടാട്ടങ്ങൾ, ചക്ക വിഭവങ്ങൾ, അച്ചാറുകൾ, കുടംപുളി, കരകൗശല വസ്തുക്കൾ, സോപ്പ്, ഷാംമ്പൂകൾ, ടോയ്ലെറ്ററിസ്, കറി-ഫ്ളോർ പൗഡറുകൾ, മില്ലറ്റ് വിഭവങ്ങൾ, മുരിങ്ങയില പൗഡർ, ക്യാപ്സ്യൂൾ, വിവിധ തരം പുട്ടുപൊടികൾ, ഭക്ഷ്യവിഭവങ്ങൾ, ബാഗുകൾ, സഞ്ചികൾ, കുടകൾ, നൈറ്റികൾ, കിണർ വലകൾ, ഹെർബൽ ഉത്പ്പന്നങ്ങൾ, കൊതുകു നിവാരിണികൾ തുടങ്ങിയവ എത്തിച്ചിട്ടുണ്ട്.
കുടുംബശ്രീ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ എസ്.സി നിർമ്മൽ, കെ.കെ പ്രസാദ്, സിജുകുമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ ശോഭു നാരായണൻ, ആദർശ് പി ദയാൽ, വിജയകൃഷ്ണൻ ആർ ലൈവ്ലിഹുഡ് ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, എം.ഇ.സിമാർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.