- Trending Now:
പൊതുജനങ്ങൾക്ക് എല്ലാവിധ നൂതന സൗകര്യങ്ങളും ലഭ്യമാക്കുന്ന കുടുംബശ്രീയുടെ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് ശൃംഖലയുടെ ഭാഗമായി കോട്ടയവും തിരുവനന്തപുരവും കാസർഗോഡും മലപ്പുറവും. കോട്ടയത്തും തിരുവനന്തപുരത്തും ഇന്നായിരുന്നു റെസ്റ്റോറന്റിന്റെ ഉദ്ഘാടനങ്ങൾ. കാസർകോട് ജില്ലാ പഞ്ചായത്ത് പരിസരത്ത് മാർച്ച് 26നും മലപ്പുറത്ത് കോട്ടക്കലിൽ ഏപ്രിൽ ആറിനുമായിരുന്നു ഉദ്ഘാടനം.
കോട്ടയത്ത് കുറവിലങ്ങാട് കോഴയിൽ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററികാര്യവകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് നിർവഹിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപം ഗവൺമെന്റ് പ്രസ്സിന്റെ എതിർവശത്ത് ടീകെ ഇന്റർനാഷണൽ ബിൽഡിങ്ങിൽ പ്രീമിയം റെസ്റ്റോറന്റിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ നിർവഹിച്ചു.
2024 ജനുവരി 27ന് എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് കുടുംബശ്രീയുടെ ആദ്യ പ്രീമിയം റെസ്റ്റോറന്റ് ആരംഭിച്ചത്. തുടർന്ന് വയനാട് (മേപ്പാടി), തൃശ്ശൂർ (ഗുരുവായൂർ), പത്തനംതിട്ട (പന്തളം), കണ്ണൂർ ജില്ലകളിലും പ്രീമിയം റെസ്റ്റോറന്റുകൾക്ക് കുടുംബശ്രീ തുടക്കമിട്ടു. ആലപ്പുഴ (ചെങ്ങന്നൂരിലെ കല്ലിശ്ശേരി) കോഴിക്കോട് (കൊയിലാണ്ടി) കൊല്ലം (കരുനാഗപ്പള്ളി വെട്ടുമുക്ക് ജംക്ഷൻ), പാലക്കാട് (കണ്ണബ്ര) എന്നിവിടങ്ങളിലും പ്രീമിയം റെസ്റ്റോറന്റുകൾ ഉടൻ പ്രവർത്തനമാരംഭിക്കും.
മലപ്പുറം -
https://maps.app.goo.gl/kfmU9zV734JgYKZX8
കോട്ടയം -
https://maps.app.goo.gl/M51hk4URnCNKyYLw6
തിരുവനന്തപുരം -
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.