Sections

കുടുംബശ്രീ ഓണം വിപണനമേള ഇന്നുമുതൽ കോട്ടമൈതാനത്ത്

Monday, Aug 21, 2023
Reported By Admin
Kudumbashree

കുടുംബശ്രീയുടെ ഓണം വിപണനമേള ആഗസ്റ്റ് ഇന്നുമുതൽ 27 വരെ പാലക്കാട് കോട്ടമൈതാനത്ത് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ വിപണനമേള ഉദ്ഘാടനം ചെയ്യും. പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ പരിപാടിയിൽ അധ്യക്ഷയാവും. കുടുംബശ്രീ സംഘകർഷകർ ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ, കുടുംബശ്രീ ചെറുകിട സംരംഭകരുടെ അച്ചാറുകൾ, കൊണ്ടാട്ടം, ജൂട്ട് ബാഗുകൾ, ചിപ്സ്, കൈത്തറി തുണിത്തരങ്ങൾ, ട്രൈബൽ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ മേളയിൽ ലഭ്യമാവും. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കെ.കെ. ചന്ദ്രദാസൻ, ജില്ല പ്രോഗ്രാം മാനേജർ ആർ. ലക്ഷ്മി, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. ബേബി, വാർഡ് കൗൺസിലർ സാജോ ജോൺ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാരായ കെ. റീത്ത, കെ. സുലോചന എന്നിവർ പങ്കെടുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.