- Trending Now:
സംരംഭക മേഖലയിൽ ഇടപെടാൻ കഴിയുന്ന ഏറ്റവും ശക്തമായ സംവിധാനമാണ് കുടുംബശ്രീയെന്ന് നിയമ വ്യവസായ കയർ വികസന വകുപ്പ് മന്ത്രി പി.രാജീവ്. കുടുംബശ്രീ ഇരുപത്തിയഞ്ചാം വാർഷികത്തിൻറെ ഭാഗമായി സൂക്ഷ്മസംരംഭ വികസനം ലക്ഷ്യമിട്ട് കളമശേരി സമ്ര ഇൻറർനാഷണൽ കൻവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ സംഘടിപ്പിച്ച മൈക്രോ എൻറർപ്രൈസ് കോൺക്ളേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ 'ഷീ സ്റ്റാർട്ട്സ്' പദ്ധതിയുടെ ലോഗോ, വീഡിയോ എന്നിവയുടെ പ്രകാശനവും ഓരോ ജില്ലയിൽ നിന്നമുള്ള മികച്ച സംരംഭകർക്കും മികച്ച പിന്തുണ നൽകിയ സി.ഡി.എസ് പ്രവർത്തകർക്കുമുള്ള പുരസ്കാര വിതരണവും മന്ത്രി നിർവഹിച്ചു. സ്റ്റാർട്ടപ് വില്ലേജ് എൻറർപ്രണർഷിപ് പദ്ധതി പുതുതായി തുടങ്ങുന്ന പത്തു ബ്ളോക്കുകളുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.
ചെറുകിട സംരംഭങ്ങൾ വളരാൻ അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഇവിടെ ഓരോ വീടുകളിലും ചെറിയ സംരംഭങ്ങൾ തുടങ്ങാനാകും. വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ വീട്ടമ്മമാർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായ തൊഴിൽ നൈപുണ്യ പരിശീലനം നൽകി മാനവിഭവ ശേഷി വർധിപ്പിക്കാനും അവരെ സംരംഭ മേഖലയിലേക്ക് കൈപിടിച്ചുയർത്താനും സാധിക്കണം. കുടുംബശ്രീ ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്ന അവസരത്തിൽ തുടക്കമിടുന്ന ഷീ സ്റ്റാർട്ട്സ് പദ്ധതിയിലൂടെ വലിയ മുന്നേറ്റത്തിനാണ് കുടുംബശ്രീ തുടക്കമിടുന്നത്. വിവിധ സർക്കാർ ഏജൻസികളുമായുള്ള ഏകോപനത്തിലൂടെ വിവിധങ്ങളായ തൊഴിൽ നൈപുണ്യപരിശീലനം നൽകാൻ സാധിക്കും. കുടുംബശ്രീ ഷീ സ്റ്റാർട്ട്സ് പദ്ധതി വ്യവസായ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
മത്സ്യമേഖലയെ സംരക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ: മുഖ്യമന്ത്രി... Read More
വ്യവസായ വകുപ്പിൻറെ പിന്തുണയോടെ കുടുംബശ്രീ നടപ്പാക്കുന്ന ഷീ സ്റ്റാർട്ട് പദ്ധതി വഴി സംരംഭകരാകാൻ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഉപജീവന മേഖലയിൽ ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൻറെ ഭാഗമായാണ് ഷീ സ്റ്റാർട്ട്സ് പദ്ധതിക്ക് തുടക്കമിടുന്നതെന്ന് കുടുംബശ്രീ എക്
ജില്ലാ കലക്ടർ എൻഎസ്.കെ ഉമേഷ്, കളമശേരി നഗരസഭാ അധ്യക്ഷ സീമ കണ്ണൻ, തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷയും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ രമ സന്തോഷ്, കളമശേരി കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ സുജാത വേലായുധൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ടി.എം. റെജീന കൃതജ്ഞത അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.