- Trending Now:
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ്ഗ ധനകാര്യ വികസന കോർപ്പറേഷൻ എന്നിവയുടെയും വായ്പ സഹായത്തോടെയും സംസ്ഥാന കുടുംബശ്രീ മിഷനുമായി സഹകരിച്ചും നടപ്പിലാക്കുന്ന സി ഡി എസിലൂടെയുള്ള കുടുംബശ്രീ വായ്പകൾക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 40 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയാണ് ഒരു സിഡിഎസിന് വായ്പയായി നൽകുന്നത്.
പട്ടികജാതിയിൽപ്പെട്ട ഒരു അംഗത്തിന് ഒരു ലക്ഷം രൂപയും പട്ടികവർഗ്ഗത്തിൽപ്പെട്ട ഒരംഗത്തിന് അമ്പതിനായിരം രൂപയുമാണ് വ്യക്തിഗതാടിസ്ഥാനത്തിൽ വായ്പ നൽകുന്നത്. ഓരോ അംഗത്തിന്റെയും കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയും പ്രായ പരിധി 18 നും 55 നും ഇടയിലും ആയിരിക്കണം.പലിശ നിരക്ക് ആറ് ശതമാനം (5ശതമാനം +ഒരു ശതമാനം) പലിശ നിരക്കിലെ ഒരു ശതമാനം അംഗങ്ങൾക്ക് നൽകുന്ന വായ്പയുടെ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനായി ബന്ധപ്പെട്ട സി ഡി എസു കൾക്കുള്ള ഇൻസെന്റീവ് ആയിരിക്കും.
അപേക്ഷകൾ പാലക്കാട് മേട്ടുപാളയം സ്ട്രീറ്റിൽ നൈനാൻസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസിൽ ലഭിക്കും. ഫോൺ :0491 2544411, 9400068509.
പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ വിദേശ തൊഴിൽ വായ്പാ പദ്ധതി... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.