- Trending Now:
കുടുംബശ്രീ ഉത്പാദകരുടെ ഉൽപ്പന്നങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് മങ്കട ബ്ലോക്കിൽ തുടക്കമായി. ഹോം ഷോപ്പ് പദ്ധതി യുടെ ഉദ്ഘാടനം മഞ്ഞളാം കുഴി അലി എം.എൽ.എ നിർവഹിച്ചു
കുടുംബശ്രീലെ വനിതാ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ളതും മായം കലരാത്തതുമായ ഉത്പന്നങ്ങൾ വാർഡ് തലങ്ങളിൽ പരിശീലനം ലഭിച്ച ഹോം ഷോപ്പ് ഓണർമാർ മുഖേന ഓരോ വീട്ടുപടിക്കൽ എത്തുന്ന സാമൂഹിക വിപണന സംവിധാനം ആയ ഹോം ഷോപ്പ് പദ്ധതി യിലൂടെ വിഭാവനം ചെയുന്നത്. ഇതുവഴി മങ്കട ബ്ലോക്കിൽ 300 കുടുംബശ്രീ വനിതകൾക്ക് തൊഴിൽ ഉറപ്പാക്കാനാണ് കുടുംബശ്രീ ജില്ലാ മിഷൻ ലഷ്യമിടുന്നത്.60 സംരംഭകരുടെ 113 ഇനം നിത്യോപയോഗ വസ്തുക്കളാണ് ഉപഭോക്താക്കൾക്ക് ഹോം ഷോപ്പ് സംവിധാനംവഴി ലഭ്യമാക്കുക.
മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓ4ഡിനേറ്റർ ജാഫർ കക്കൂത് പദ്ധതി വിശദീകരണം നടത്തി. ഫൗസിയ, എൻ കെ ഹുസൈൻ, അഡ്വ. കെ അസ്‌ക്കർ അലി, ഉമ്മുകുൽസു,സുഹറാബീ കാവുങ്ങൽ, നസീറ മോൾ പാലമ്പ്ര, രശ്മി ശശികുമാർ, പി എസ് സന്ദീപ്, എന്നിവർ സംസാരിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജാത കെ എം സ്വാഗതവും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ റെനിഷ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.