- Trending Now:
മുന്നാർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശത്ത് ജനുവരി 23 മുതൽ 27 വരെ നടക്കുന്ന കഫെ കുടുംബശ്രീ ജില്ലാ തല ഭക്ഷ്യ ഉ വിപണന മേളയുടെ പോസ്റ്റർ പ്രകാശനം ദേവികുളം എം.എൽ.എ എ. രാജ നിർവഹിച്ചു. ഇടുക്കി കുടുംബശ്രീ എ. ഡി. എം. സി ഷിബു, മൂന്നാർ സി.ഡി.എസ് ചെയർപേഴ്സൺ ഹേമലത, ഡി.പി.എം സേതുലക്ഷ്മി കെ. എസ്., എം.ഇ.സി മാർ എന്നിവർ പങ്കെടുത്തു.
മേളയിൽ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ കഫെ യൂണിറ്റുകളുടെ രുചികരമായ വിഭവങ്ങളും ഉൽപന്നങ്ങളും പ്രദർശിപ്പിക്കുന്നു. കൂടാതെ ലൈവ് ഫുഡ് സ്റ്റാളുകൾ ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്റ്റാളുകൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്.
ജനങ്ങൾക്ക് വ്യത്യസ്ത രുചി അനുഭവങ്ങൾ നൽകുവാനുള്ള സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ മേള, കുടുംബശ്രീ സംരംഭകരുടെ കഴിവുകളുടെയും വിവിധ രുചികളുടെയും സംഗമ വേദിയാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.