- Trending Now:
കണ്ണൂർ: കുടുംബശ്രീ ജില്ലാ മിഷൻ കാർഷിക ഉപജീവന മേഖലയിൽ ഫാർമിങ് ക്ലസ്റ്റർ പദ്ധതി ആരംഭിക്കുന്നു. കാർഷിക മേഖലയിലെ ഉൽപാദനക്ഷമതയും മൂല്യ വർധന സാധ്യതകളും വർധിപ്പിക്കുക, കർഷകർക്ക് സ്ഥഥിരവരുമാനം ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
കാർഷിക വിള ഉൽപാദനം, ലൈവ് സ്റ്റോക്സ്, മത്സ്യബന്ധനം, കാർഷിക സംരംഭങ്ങൾ, കസ്റ്റം ഹയറിങ് സെന്റർ എന്നിവ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുമെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അറിയിച്ചു.
ജില്ലയിലെ മാലൂർ, വയക്കര, ചെറുതാഴം, തില്ലങ്കേരി, കുറുമാത്തൂർ, പടിയൂർ സിഡിഎസ് കളിലായി 300 കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ക്ലസ്റ്റർ രൂപീകരിക്കുന്നത്. മൂന്ന് വർഷം കാലാവധിയിൽ 40 ലക്ഷം രൂപ ഓരോ ക്ലസ്റ്ററുകൾക്കും അനുവദിക്കും. കൃഷിയിൽ നിന്നുള്ള മികച്ച ഉത്പാദനം കണ്ടെത്തി മൂല്യ വർധന സാധ്യത പ്രയോജനപ്പെടുത്തുന്ന ഗ്രേഡിങ്, പ്രോസസ്സിംഗ്, സോർട്ടിങ്, ബ്രാൻഡിംഗ് ചെയ്ത് ഐ എഫ് സി സെന്ററുകൾ സ്ഥാപിച്ച് വിപണനവും നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.