Sections

കുടുംബശ്രീ പ്രവർത്തനം രാജ്യത്ത് ദാരിദ്ര്യം തുടച്ചു മാറ്റപ്പെടും അടൂർപ്രകാശ്

Tuesday, Dec 13, 2022
Reported By MANU KILIMANOOR

കുടുംബശ്രീ പ്രവർത്തനം കൊണ്ട് വനിതകൾക്ക് സാമ്പത്തികമായി മെച്ചപ്പെട്ട നേട്ടം കൈവരിക്കാൻ സാധിക്കുന്നുണ്ട്

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാജ്യത്ത് ദാരിദ്ര്യം ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുടുംബശ്രീ മിഷനെ ഒരു ദാരിദ്ര്യ നിർമ്മാർജന ഏജൻസിയായി പരിഗണിക്കുന്നത്. കുടുംബശ്രീയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന് വേണ്ടി മാറി മാറി വരുന്ന സർക്കാരുകൾ യഥേഷ്ടം സാമ്പത്തികമായി സഹായിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. കുടുംബശ്രീ പ്രവർത്തനം കൊണ്ട് വനിതകൾക്ക് സാമ്പത്തികമായി മെച്ചപ്പെട്ട നേട്ടവും അതോടൊപ്പം സാമൂഹ്യ സുരക്ഷ കൈവരിക്കാനും,സാധിക്കുന്നുണ്ട്. പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ എഡിഎസ് വാർഷികാ ഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂർ പ്രകാശ് എം പി. യോഗത്തിൽ എ ഡി സ് ചെയർപേഴ്സൺ ശ്രീമതി ബീന കുറ്റിമൂട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗംജി. ജി. ഗിരി കൃഷ്ണൻ വിദ്യാർഥി പ്രതിഭകളെ ആദരിച്ചു. കലാകായിക മത്സര വിജയികൾക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും സിഡിഎസ് മെമ്പറുമായ ശ്രീമതി സി.രുക്മണിയമ്മ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ശിവ പ്രസാദ്, ജന പ്രതിനിധികളായ എസ്. സുസ്മിത, ജി രവീന്ദ്ര ഗോപാൽ, എ ഡി എസ് സെക്രട്ടറി സജീന, ശ്രീമതി കമലമ്മ, ശ്രീമതി ബിയാട്രിസ്, ശ്രീമതി സതി കുമാരി, ശ്രീജി എന്നിവർ പ്രസംഗിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.