Sections

കുടുംബ സമേതം ടൂറിസ്റ്റ് യാത്ര നടത്താം; സീസൺ പാക്കേജുകളുമായി കെടിഡിസി

Thursday, Jun 08, 2023
Reported By admin
ktdc

പാക്കേജുകൾ ജൂൺ മുതൽ സെപ്തംബർ 30 വരെ പ്രാബല്യത്തിൽ ഉണ്ടൊകും


കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കേരള ടൂറിസം ഡെവലപ്‌മെൻറ് കോർപ്പറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബ സമേതം സന്ദർശിക്കാൻ മികച്ച ആനുകൂല്യങ്ങൾ നൽകി മൺസൂൺ പാക്കേജുകൾ ഒരുക്കുന്നു. വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, സുഖശീതള കാലാവസ്ഥയുള്ള മൂന്നാർ പൊൻമുടി, കായൽപരപിൻ പ്രശാന്തതയുള്ള ' കുമരകം, കൊച്ചി എന്നിവിടങ്ങളിലുള്ള കെ.ടി.ഡി.സി. റിസോർട്ടുകളിലാണ് അവധിക്കാല പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്. 

കെ.ടി.ഡി.സി.യുടെ പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തിരുവനന്തപുരത്തെ മാസ്‌ക്കറ്റ് ഹോട്ടൽ, തേക്കടിയിലെ ആരണ്യനിവാസ്, കൊച്ചിയിലെ ബോൾധാട്ടി പാലസ് എന്നിവിടങ്ങളിൽ 2. രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം, നികുതികൾ എന്നിവ മാതാപിതാക്കൾ ഉൾപ്പെടെ 12 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികൾക്ക് 9,999/. രൂപയ്ക്കും കുമരകത്തെ വാട്ടർസ്്കേപ്‌സ്, മൂന്നാറിലെ ടി കരണ്ടി എന്നിവിടങ്ങളിൽ Rs.11999/- രൂപയ്ക്കും ഈ പാക്കേജ് ലഭ്യമാണ്.

ബഡ്ജറ്റ്, ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തേക്കടിയിലെ പെരിയാർ ഹസ്, തണ്ണിർമുക്കത്തെ സുവാസം, കുമരകം ഗേറ്റ്വേ റിസോർട്ട്, പൊൻമുടിയിലെ ഗോൾഡൻ പീക്ക്, മലമ്പുഴയിലെ ഗാർഡൻ ഹൗസ് എന്നിവിടങ്ങളിൽ 2 രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതികൾ ഉൾപ്പെടെയുള്ള വില 4,999/- രൂപയാണ് ഈടാക്കുന്നത്. ഇതു കൂടാതെ നിലമ്പൂരിലെ ടാമറിൻഡ് ഈസി ഹോട്ടൽ, മണ്ണാർകാട്  ടാമറിൻഡ് ഈസി ഹോട്ടൽ എന്നിവയിൽ 2 രാത്രി 3 ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതികൾ ഉൾപ്പെടെയുള്ള  3,499/- രൂപയാണ് ഈടാക്കുന്നത്.  പാക്കേജുകൾ ജൂൺ മുതൽ സെപ്തംബർ 30 വരെ പ്രാബല്യത്തിൽ ഉണ്ടൊകും. ഓണക്കാലത്തും വെള്ളി, ശനി മറ്റ് അവധിദിവസങ്ങളിലും ഈ പാക്കേജ് ലഭ്യമായിരിക്കുകയില്ല. 

ജോലിയിൽ നിന്നും  വിരമിച്ചവർക്കും പ്രവാസികൾക്കും അവധിക്കാലം ആസ്വദിക്കാനുതകുന്ന രീതിയിലുള്ള പ്രത്യേകം തയ്യാറാക്കിയ പാക്കേജുകളുമുണ്ട്.  മൂന്നുരാത്രിയും നാലുപകലും താമസം, പ്രഭാതഭക്ഷണം, ചായ/കോഫി, സ്നാക്സ്, ഡിന്നർ, നികുതി എന്നിവ ഉൾപ്പെടെയുള്ള പാക്കേജ് 13,500 രൂപയിലാണ് ആരംഭിക്കുന്നത്. 2023 ജൂൺ മുതൽ സെപ്തംബർ 30 വരെയാണ് ഈ പാക്കേജുകൾ ലഭ്യമാകുന്നത്.

വിവരങ്ങൾക്ക് കെ.ടി.ഡി.സി വെബ്‌സൈറ്റ് ww.ktdc.com/packages അല്ലെങ്കിൽ  0471-2316736,2725213,9400008585 എന്ന നമ്പറിലോ centralreservations@ktdc.com എന്ന മെയിൽ ഐഡിയിലോ അതാത് ഹോട്ടലുകളിലോ ബന്ധപ്പെടുക. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.