Sections

കുറഞ്ഞ ചെലവില്‍ കുടുബസമേതം അടിച്ചു പൊളിക്കാം; മണ്‍സൂണ്‍ സീസണ്‍ പാക്കേജുമായി കെടിഡിസി

Tuesday, May 31, 2022
Reported By admin
tourism

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ കുടുബസമേതം സന്ദര്‍ശിക്കാനും സന്തോഷം പങ്കിടാനും മികച്ച പാക്കേജുമായാണ് കെടിഡിസി എത്തുന്നത്

 

മണ്‍സൂണ്‍ ആരംഭിച്ചതോടെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മണ്‍സൂണ്‍ സീസണ്‍ പാക്കേജുമായി കെടിഡിസി. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ കുടുബസമേതം സന്ദര്‍ശിക്കാനും സന്തോഷം പങ്കിടാനും മികച്ച പാക്കേജുമായാണ് കെടിഡിസി എത്തുന്നത്. വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി, മൂന്നാര്‍, പൊന്മുടി, കുമരകം, കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി റിസോര്‍ട്ടുകളിലാണ് അവധിക്കാല പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്.

കെടിഡിസിയുടെ പ്രീമിയം ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തിരുവനന്തപുരത്തെ മാസ്‌ക്കറ്റ് ഹോട്ടല്‍, തേക്കടിയിലെ ആരണ്യനിവാസ്, കുമരകത്തെ വാട്ടര്‍ സ്‌കേപ്‌സ്, മൂന്നാറിലെ ടീ കൗണ്ട്, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നിവയില്‍ രണ്ട് രാത്രിയടക്കം മൂന്ന് ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതിയുള്‍പ്പടെ മാചാപിതാക്കളും 12 വയസില്‍ താഴെയുള്ള രണ്ട് കുട്ടികളുമടങ്ങിയ കുടുംബത്തിന് 7,499 മാത്രമാണുള്ളത്. 

ബജറ്റ് ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തേക്കടിയിലെ പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കത്തെ സുവാസം കുമരകം ഗേറ്റവേ റിസോര്‍ട്ട്, പൊന്‍മുടിയിലെ ഗോള്‍ഡന്‍പീക്ക്, മലമ്പുഴയിലെ ഗാര്‍ഡന്‍ഹൗസ് എന്നിവയില്‍ രണ്ട് രാത്രിയടക്കം മൂന്ന് ദിവസത്തെ താമസത്തിനും പ്രഭാതഭക്ഷണത്തിനും നികുതി ഉള്‍പ്പടെ 4999 രൂപയാണ്. കൂടാതെ വിലമ്പൂരിലെ ടാമറിന്റ് ഈസി ഹോട്ടല്‍, മണ്ണാര്‍ക്കാട് ടാമറിന്റ് ഈസി ഹോട്ടല്‍ എന്നിവയില്‍  രണ്ട് രാത്രിയടക്കം മൂന്ന് ദിവസത്തെ താമസത്തിനും പ്രഭാതഭക്ഷണത്തിനും നികുതി ഉള്‍പ്പടെ 3,499 രൂപയാണ് ഈടാക്കുക.

ഓണക്കാലത്ത് (സെപ്തംബര്‍ അഞ്ച് മുതല്‍ പതിനൊന്ന് വരെ) മണ്‍സൂണ്‍ പാക്കേജുകള്‍ ഉണ്ടായിരിക്കില്ലെന്ന് കെടിഡിസി മാര്‍ക്കറ്റിംഗ് മാനേജര്‍ അറിയിച്ചു. ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ പാക്കേജ് ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് കെടിഡിസി വെബ്‌സൈറ്റ് www.ktdc.com/packages എന്ന അഡ്രസിലോ 0471-2316736, 2725213, 9400008585 എന്ന നമ്പരുകളിലോ അത്ത് ഹോട്ടലുകളിലോ ബന്ധപ്പെടാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.