Sections

ലോങ് റേഞ്ച് ആർഒവി; ഡിആർഡിഒ കരാർ നേടി കെഎസ്യുഎം സ്റ്റാർട്ടപ്പ് ഐറോവ്

Saturday, Aug 10, 2024
Reported By Admin
KSUM startup EyeROV wins DRDO contract for Long Range ROV for Underwater Object Detection and Neutra

കൊച്ചി: രാജ്യത്തെ വാണിജ്യാവശ്യങ്ങൾക്കായുള്ള ആദ്യ തദ്ദേശീയ അണ്ടർ വാട്ടർ ഡ്രോൺ വികസിപ്പിച്ച ഐറോവ് ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ഡെവലപ്മൻറ് ഓർഗനൈസേഷൻ)- എൻഎസ്ടിഎ (നേവൽ സയൻസ് ആൻഡ് ടെക്നിക്കൽ ലബോറട്ടറി)യുടെ ലോങ്റേഞ്ച് ആർഒവിയ്ക്കായുള്ള കരാറിനായുള്ള ധാരണാപത്രം ഒപ്പിട്ടു. രണ്ട് കി.മി വരെ സമുദ്രാന്തർ ഭാഗത്ത് നിരീക്ഷണം നടത്താനുള്ള ഡ്രോൺ വികസിപ്പിക്കുന്നതിനു വേണ്ടിയാണ് കരാർ.

വിശാഖപട്ടണത്തെ എൻഎസ്ടിഎല്ലി നടന്ന ചടങ്ങിൽ ഡയറക്ടറേറ്റ് ഓഫ് ടെക്നോളജി ഡെവലപ്മൻറ് ഫണ്ട്(ഡിടിഡിഎഫ്) ഡയറക്ടർ നിധി ബൻസാ , ഐറോവ് സഹസ്ഥാപകൻ കണ്ണപ്പ പളനിയപ്പൻ എന്നിവർ ധാരണാപത്രം കൈമാറി.

ഇന്ന് വരെ എത്തിപ്പെടാത്ത ആഴത്തിൽ പ്രവർത്തിക്കുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കൾ ആണ് ഡിആർഡിഒ ഫണ്ട് ഉപയോഗിച്ച് ഐറോവിന് നിർമ്മിക്കേണ്ടത്. സമുദ്രത്തിൻറെ ആഴത്തിൽ ദീർഘദൂരം പോകാനും വസ്തുക്കൾ തെരയുക, ഭീഷണിയുള്ള വസ്തുക്കളെ നിർവീര്യമാക്കുക തുടങ്ങിയവയാണ് പുതിയ ഉപകരണം ചെയ്യേണ്ടത്.

ഡിസൈൻ, ഇനോവേഷൻ എന്നിവയി സ്വയംപര്യാപ്തത നേടുന്നതിനായി 2014 ആരംഭിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഡിആർഡിഒ ഡിടിഡിഎഫ് എന്ന ഫണ്ടിംഗ് പദ്ധതി ആരംഭിച്ചത്. ആത്മനിർഭർ ഭാരത് നയത്തിൻറെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ എംഎസ്എംഇ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് ദേശീയപ്രാധാന്യമുള്ള നിരവധി പദ്ധതികൾ പൂർത്തീകരിക്കുന്നതിനാണ് ഫണ്ട് അനുവദിക്കുന്നത്. ഇതു വരെ 75 പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചു കഴിഞ്ഞു.

എൻഎസ്ടിഎ ഡയറക്ടർ ഡോ. അബ്രഹാം വർഗീസ്, മുതിർന്ന ഡിആർഡിഒ-എൻഎസ്ടിഎ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഐറോവിൻറെ പ്രവർത്തന ചരിത്രത്തിൽ ഇതൊരു നാഴികക്കല്ലാണെന്ന് കണ്ണപ്പ പളനിയപ്പൻ പറഞ്ഞു. സമുദ്രാന്തർ ഭാഗത്തെ ഗവേഷണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ ഇതിലൂടെ കഴിയും. ഇതോടൊപ്പം രാജ്യത്തിൻറെ പ്രതിരോധ മേഖലയിലും പ്രവർത്തിക്കാൻ കഴിയുന്നത് അഭിമാനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

KSUM startup EyeROV wins DRDO contract for Long Range ROV for Underwater Object Detection and Neutralization
വിശാഖപട്ടണത്തെ ഡിആർഡിഒ-എൻഎസ്ടിഎൽ(നേവൽ സയൻസ് ആൻഡ് ടെക്നിക്കൽ ലബോറട്ടറി)യുടെ ലോങ്റേഞ്ച് ആർഒവിയ്ക്കായി ഒപ്പിട്ട കരാർ ഡയറക്ടറേറ്റ് ഓഫ് ടെക്നോളജി ഡെവലപ്മൻറ് ഫണ്ട്(ഡിടിഡിഎഫ്) ഡയറക്ടർ നിധി ബൻസാൽ, കെഎസ് യുഎം സ്റ്റാർട്ടപ്പായ ഐറോവ് സഹസ്ഥാപകൻ കണ്ണപ്പ പളനിയപ്പൻ എന്നിവർ കൈമാറുന്നു.

സഹപാഠികളായിരുന്ന ജോൺസ് ടി മത്തായി, കണ്ണപ്പ പളനിയപ്പൻ എന്നിവർ ചേർന്ന് 2017 ലാണ് ഐറോവ് കമ്പനി ആരംഭിച്ചത്. ജലാന്തർ ഭാഗത്തേക്ക് ചെന്ന് വ്യക്തമായ ദൃശ്യങ്ങളും വിവരശേഖരണവും നടത്തുന്ന ഐറോവ് ട്യൂണ എന്ന ഡ്രോൺ ഏറെ ശ്രദ്ധയാകർഷിച്ചു.

തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകൾ, പ്രതിരോധം, ദുരന്തനിവാരണം, അണക്കെട്ടുകൾ, പാലങ്ങൾ, എണ്ണക്കിണറുകൾ, തുറമുഖങ്ങൾ, കപ്പൽ വ്യവസായം എന്നിവയിൽ ഉപയോഗിച്ച് വരുന്നു. തീരസംരക്ഷണ സേന, ഡിആർഡിഒ ലാബുകൾ, സിഎസ്ഐആർ-എസ് സിആർസി എന്നീ സ്ഥാപനങ്ങൾ ഉപയോഗിച്ച് വരുന്നുണ്ട്. ഇതിനകം തന്നെ ദേശീയ-അന്തർദേശീയ തലത്തിൽ ഏറെ അംഗീകാരങ്ങൾ നേടിയിട്ടുള്ള ഈ ഉത്പന്നം ഡിആർഡിഒ, എൻപിഒഎ , ബിപിസിഎ , സിഎസ്ഐആർ, ഇന്ത്യൻ റെയിൽവേ, അദാനി, ടാറ്റ, എൻഎച്ഡിസി, കെഎൻഎൻഎ തുടങ്ങി വിവിധ സ്ഥാപനങ്ങൾക്കായി 100 ലധികം പര്യവേഷണങ്ങൾ നടത്തിക്കഴിഞ്ഞു.

ഇതിനു ഐറോവ് വികസിപ്പിച്ചെടുത്ത ഐബോട്ട് ആൽഫ എന്ന ആളില്ലാ ബോട്ട് ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. സമുദ്രോപരിതലത്തിലെ വിവരശേഖരണത്തോടൊപ്പം സമുദ്രാന്തർഭാഗത്തെ ഡാറ്റാ ശേഖരണം, പാരിസ്ഥിതിക വിവരങ്ങൾ തുടങ്ങിയവയ്ക്കും ഉപയോഗിക്കാം. ഡീസൽ ബോട്ടിനേക്കാൾ മലീനീകരണത്തോത് ഏറെ ഇതിനു കുറവാണ്. ഗെയിൽ ഇന്ത്യാ ലിമിറ്റഡ്, കെ ചിറ്റിലപ്പള്ളി ട്രസ്റ്റ്(വി ഗാർഡ്), ഒൺട്രപ്രണർഷിപ്പ് ഡെവലപ്മൻറ് സെൻറർ (ഇഡിസി) എന്നിവയും ഐറോവിലെ നിക്ഷേപകരാണ്.

കേരള സ്റ്റാർട്ടപ്പ് മിഷനോടൊപ്പം മേക്കർവില്ലേജിലും കമ്പനി ഇൻകുബേറ്റ് ചെയ്തിട്ടുണ്ട്. ബിപിസിഎ , ഗെയിൽ എന്നിവയുടെ സീഡ് ഫണ്ടും ഐറോവിന് ലഭിച്ചു. കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലാണ് ഐറോവിൻറെ ആസ്ഥാനം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.