- Trending Now:
വെബ് സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാം
മണ്ഡല മകരവിളക്കുത്സവം പ്രമാണിച്ച് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി.സര്‍വ്വീസുകളുടെ വിവരങ്ങള്‍ ഇങ്ങനെ താഴെ പറയും പ്രകാരമാണ്. എല്ലാ ദിവസവും സര്‍വീസ് ഉണ്ടായിരിക്കും.
പഴവങ്ങാടി ഗണപതി ക്ഷേത്രം (രാത്രി 8.30), ചെട്ടികുളങ്ങര ക്ഷേത്രം (രാത്രി 8.20), ശാര്‍ക്കര ദേവീ ക്ഷേത്രം (രാത്രി 7.30), തുറവൂര്‍ ക്ഷേത്രം (രാവിലെ 7), പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ (പുലര്‍ച്ചെ 5.50), ഓച്ചിറ പരബ്രഹ്മ ക്ഷേത്രം (രാത്രി 7.30), കിളിമാനൂര്‍ (രാത്രി 8) എന്നിങ്ങനെയാണ് സര്‍വീസ്.എറണാകുളത്ത് നിന്നും ഡിസംബര്‍ 22 വരെ എല്ലാ ദിവസവും രാവിലെ 9.05 നും രാത്രി 9.30നും തൃശ്ശൂരില്‍ നിന്നും ദിവസവും രാത്രി 8.45നും ഇതു കൂടാതെ എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാരുടെ തിരക്കനുസരിച്ച് ഇടതടവില്ലാതെയും സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ, നിലയ്ക്കല്‍ -പമ്പ, എരുമേലി -പമ്പ, കുമളി -പമ്പ ചെയിന്‍ സര്‍വ്വീസുകളും ഭക്തരുടെ തിരക്കനുസരിച്ച് സജ്ജീകരിച്ചിട്ടുണ്ട്.www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും 'Ente KSRTC' എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാം.കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറഇും പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി കണ്‍ട്രോള്‍റൂമിലും വിളിക്കാം. മൊബൈല്‍ - 9447071021, ലാന്‍ഡ് ലൈന്‍ - 0471- 2463799. 18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലും ബന്ധപ്പെടാം.കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയ സെല്ലിലേക്ക് വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ തേടാം. വാട്സാപ്പ് - 8129562972
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.