- Trending Now:
കെഎസ്ആർടിസി ബസിന്റെ അമിത വേഗത്തിലും അപകടകരമായ ഡ്രൈവിങ്ങിലും യാത്രക്കാർക്കും നാട്ടുകാർക്കും ഇടപെടാൻ അവസരം. ഡ്രൈവിങ്ങിന്റെ ചെറിയൊരു വിഡിയോ ഷൂട്ട് ചെയ്ത് കെഎസ്ആർടിസിയുടെ വാട്സാപ് നമ്പരിലേക്ക് അയയ്ക്കാം. 91886 19380 എന്ന നമ്പരിലേക്കാണു ദൃശ്യങ്ങൾ അയയ്ക്കേണ്ടത്.
ഉടനെ തന്നെ കെഎസ്ആർടിസിയുടെ കൺട്രോൾ റൂമിൽ നിന്ന് ബസിന്റെ കണ്ടക്ടറെ വിളിച്ച് മുന്നറിയിപ്പ് നൽകും. അടുത്ത ഡിപ്പോയിൽ ബസിനെ കയറ്റി ഡ്രൈവറോട് ഉദ്യോഗസ്ഥർ വിശദീകരണം തേടുകയും ചെയ്യും. ഇതുവഴി കെഎസ്ആർടിസിയുടെ അപകട നിരക്ക് കുറയ്ക്കാനാകുമെന്നാണ് മാനേജ്മെന്റിന്റെ വിശ്വാസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.