- Trending Now:
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 23 ന് സൈലന്റ് വാലി സന്ദർശിക്കാൻ അവസരം. 50 പേർക്കാണ് സീറ്റ് ലഭ്യമാവുക. പ്രഭാതഭക്ഷണം, രാവിലെ പ്രകൃതിദത്ത ലഘു ഭക്ഷണം, ഉച്ച ഭക്ഷണം, പ്രവേശന ഫീ എന്നിവ ഉൾപ്പടെ 1250 രൂപയാണ് ചാർജ്ജ്. പാലക്കാട് കെ.എസ്.ആർ.ടി.സിയിൽനിന്ന് രാവിലെ ആറിന് പുറപ്പെട്ട് 7.45 ഓടെ മുക്കാലിയിൽ എത്തും. പ്രഭാത ഭക്ഷണത്തിനു ശേഷം 8.30 ന് ജംഗിൾ സഫാരി, 1.30 ന് ഉച്ചഭക്ഷണം, 2.15 വരെ വനശ്രീ ഇക്കോ ഷോപ്പിൽനിന്നും വന ഉത്പന്നങ്ങൾ വാങ്ങൽ, മൂന്നിന് കാഞ്ഞിരപ്പുഴ, 5.30 ന് മടക്കം എന്നിങ്ങനെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് ഏഴോടെ പാലക്കാട് തിരിച്ചെത്തും. താത്പര്യമുള്ളവർ യാത്രയുടെ പേര്, തിയതി എന്നിവയടക്കം 9947086128 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ സന്ദേശമയക്കണം.
റെക്കോർഡ് വരുമാനം: ഹിറ്റായി കെ.എസ്. ആർ.ടി.സി. ബജറ്റ് ടൂറിസം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.