- Trending Now:
ഷോപ്പ് ഓണ്‍ വീല്‍സ് പേരു സൂചിപ്പിക്കുന്നത് പോലെ വണ്ടികളിലുള്ള കടകള്‍ തന്നെയാണ്.കെഎസ്ആര്‍ടിസി ബസുകളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് നടപ്പാക്കിയ പദ്ധതിയാണ് ഷോപ്പ് ഓണ്‍ വീല്‍. ഉപയോശൂന്യമായ കെഎസ്ആര്‍ടിസി ബസുകള്‍ രൂപമാറ്റം വരുത്തി കച്ചവട-ഭക്ഷശാലകളാക്കി മാറ്റിയാണ് ഷോപ്പ് ഓണ്‍വീല്‍ പദ്ധതി ആരംഭിച്ചത്.
കെഎസ്ആര്‍ടിസിയുടെ കൊമേഴ്‌സ്യല്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്ന ഷോപ്പ് ഓണ്‍ വീല്‍സ് ഏറെ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന മാര്‍ഗ്ഗം തന്നെയാണ്. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമാണ് ആദ്യത്തെ ഷോപ്പ് ഓണ്‍ വീല്‍ പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്ത് ഇതുവരെ 30 ബസുകളാണ് പദ്ധതിയുടെ ഭാഗമായി മാറിയത്. 300 എണ്ണം ഷോപ്പ് ഓണ്‍ വീല്‍സാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
700 രൂപയ്ക്ക് ഒരു വണ്‍ ഡേ ട്രിപ്പ്; ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി
... Read More
മില്‍മ കച്ചവട-ഭക്ഷ്യശാല, കുടുംബശ്രീ കഫേ, ഹോര്‍ട്ടി കോപ്പിന്റെ പച്ചക്കറി വിപണനം, ഡാപ് കോസ് തുടങ്ങി വിവിധ പൊതു മേഖലാസ്ഥാപനങ്ങള്‍ ഇതിനകം നിരവധി പദ്ധതികളിലൂടെ വിജയകരമായി ഷോപ് ഓണ്‍ വീല്‍സ് നടത്തി വരികയാണ്.സര്‍വ്വീസ് യോഗ്യമല്ലാത്ത പഴയ ബസ്സുകള്‍ പുനരുപയോഗ സാധ്യത പ്രയോജനപ്പെടുത്തകയാണ് കെഎസ്ആര്‍ടിസി ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
ബിസിനസ്സുകള്‍ക്ക് വായ്പ ആവശ്യമായി വരുമ്പോള്‍...സര്‍ക്കാരിന്റെ പദ്ധതികള്‍
... Read More
മില്‍മയുടെ സഹകരണത്തോടുകൂടി മില്‍മ പാര്‍ലറുകള്‍, കുടുംബശ്രീയുമായി ചേര്‍ന്ന് പിങ്ക് കഫേ, മൂന്നാറില്‍ അഞ്ച് ബസ് ലോഡ്ജുകള്‍ എന്നിവ ഇതിന്റെ ഭാഗമായി ഇതിനകം നടപ്പാക്കി കഴിഞ്ഞു. പ്രതിമാസം ഇരുപതിനായിരം രൂപ മുതല്‍ ഓരോ ഷോപ് ഓണ്‍ വീല്‍സില്‍ നിന്നും വരുമാനമായി ലഭിക്കുന്ന പദ്ധതിയാണ് ഇത്.
സര്‍ക്കാരിന് കീഴിലെ എസ്സി ഡെവലപ്പ്മെന്റ് ഡിപ്പാര്‍ട്മെന്റ് കേരളത്തിലെ മുഴുവന്‍ ഡിപോകളിലും ഷോപ് ഓണ്‍ വീല്‍സ് പദ്ധതി നടപ്പാക്കുന്നതുള്ള തയ്യാറെടുപ്പിലാണ്. പദ്ധതി വന്‍ വിജയമായതോടെ വിവിധ മേഖലകളിലേക്ക് ഷോപ് ഓണ്‍ വീല്‍സിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമത്തില്‍തന്നെയാണ് കെ.എസ്.ആര്‍.ടി.സിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.