- Trending Now:
ക്രിസ്മസ്-പുതുവത്സരത്തോട് അനുബന്ധിച്ച് അഭൂതപൂർവമായ തിരക്കാണ് ഇത്തവണ ഉണ്ടാവുക എന്ന് വ്യക്തമായിക്കഴിഞ്ഞു. റയിൽവേ-വിമാന ടിക്കറ്റുകൾ, സ്വകാര്യ ബസ് ടിക്കറ്റുകൾ, കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ എന്നിവ ചൂടപ്പം പോലെ വിറ്റു പോകുന്നു.
റയിൽവേ പുതിയതായി ഏതാനും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചെങ്കിലും, യാത്രാദുരിതം കുറയുമോ എന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിൽ യാത്രക്കാർ പ്രതീക്ഷയോടെ നോക്കുന്നത് ആനവണ്ടിയിലേക്കാണ്. ഈ പ്രതീക്ഷ കാക്കാൻ ഏതാനും പുതിയ സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറായി.
യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതോടെ സ്പെഷ്യൽ സർവീസുകൾ നടത്താൻ കെഎസ്ആർടിസി തയ്യാറായി. ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവീസുകൾ ആരംഭിച്ചു. സൂപ്പർ ഡീലക്സ് എയർ ബസുകൾ മുതൽ സ്വിഫ്റ്റ് ബസുകൾ വരെ സർവീസ് നടത്തുന്നുണ്ട്.
871 രൂപ മുതൽ 1584 രൂപ വരെയാണ് ബംഗളൂരു - കൊച്ചി നിരക്ക്. ഓൺലൈനായും, ഓഫ് ലൈനായും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അവസരമുണ്ട്. ഇതിനായി കെഎസ്ആർടിസിയുടെ വെബ്-ആപ്പ് പ്ലാറ്റ്ഫോമുകളോ, സ്വകാര്യ ആപ്പ് പ്ലാറ്റ്ഫോമുകളോ ഉപയോഗിക്കാം. ചില സ്വകാര്യ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ ഗ്രൂപ്പ് ബുക്കിങ്ങുകൾക്ക് ഡിസ്കൗണ്ടുകളും നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.