- Trending Now:
വ്യവസായ മേഖലയെ തൊട്ടറിഞ്ഞു പഠിക്കാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി. ജില്ലയുടെ വ്യവസായ വികസനം ലക്ഷ്യമിട്ട് നവസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ പാലക്കാട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് സംരംഭകയാത്ര സംഘടിപ്പിച്ചത്.
പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കഞ്ചിക്കോട് ഇൻഡസ്ടീസ് ഫോറം, കെ.എസ്.ഐ.ഡി.സി, കിൻഫ്ര, അഹല്യ എന്നിവരുടെ സഹകരണത്തോടെയാണ് യാത്ര ഒരുക്കിയത്. സംസ്ഥാനത്തിൽ നികുതി വരുമാനത്തിൽ ഒന്നാമതും വലുപ്പത്തിൽ രണ്ടാമതുമായ കഞ്ചിക്കോട് വ്യവസായ മേഖലയിലേക്കായിരുന്നു യാത്ര. നവസംരംഭകർ ഉൾപ്പെടെ 40 പേർ യാത്രയിൽ പങ്കാളികളായി.
കഞ്ചിക്കോട് മെഗാ ഫുഡ് പാർക്ക്, ന്യൂ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഏരിയ, കിൻഫ്ര ടെക്സ്റ്റൈയിൽസ് പാർക്ക്, ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ കമ്പനികളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും സന്ദർശനം നടത്തി. കമ്പനി മാനേജ്മെന്റ് പ്രതിനിധികളുമായും നവ സംരംഭകരുമായും സംവദിക്കാനുള്ള അവസരവും ഉണ്ടായിരുന്നു. വിവിധ സർക്കാർ ഏജൻസികളുടെയും ഇൻഡസ്ട്രീസ് ഫോറത്തിന്റെയും നേതൃത്വത്തിൽ പരിശീലന ക്ലാസും ഒരുക്കിയിരുന്നു.
നവസംരംഭങ്ങൾ ആരംഭിക്കാനും വ്യവസായ മേഖലയെക്കുറിച്ചറിയാനുമുള്ള ബജറ്റ് ടൂറിസം യാത്രകൾ തുടർന്നും നടത്തുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ ഉബൈദ് അറിയിച്ചു. ഇത്തരം യാത്രകൾ ആഗ്രഹിക്കുന്നവർ അതതു ജില്ലകളിലെ കെ.എസ്. ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാവുന്നതാണ്. സംസ്ഥാനത്ത് ആദ്യമായാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഇത്തരമൊരു യാത്ര സംഘടിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.