Sections

കെഎസ്ആര്‍ടിസി ബസുകള്‍ ഇനി സ്ലീപ്പറുകള്‍; 6500 കിടക്കകളൊരുക്കി പദ്ധതി റെഡി

Sunday, Oct 30, 2022
Reported By admin
ksrtc

ഡിപ്പോയില്‍ തന്നെ ശുചിമുറിയും മറ്റ് സൗകര്യങ്ങളുമൊരുക്കിയിട്ടുണ്്. കുറഞ്ഞ ചെലവില്‍ താമസിക്കാം 

 

 

കെഎസ്ആര്‍ടിസിയുടെ പഴയ ബസുകള്‍ പൊളിച്ച് സ്‌ക്രാപ്പുകളാക്കുന്നതിന് പകരം സ്ലീപ്പര്‍ ബസുകളാക്കി താമസസൗകര്യമൊരുക്കാന്‍ പുതിയ പദ്ധതി. 6500 കിടക്കകളുള്ള കെഎസ്ആര്‍ടിസിയുടെ പദ്ധതി  മൂന്നാര്‍, ബത്തേരി തുടങ്ങിയിടങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ശേഷമാണ് പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടിയെത്തുന്നത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പ്രധാനപദ്ധതികളിലൊന്നാണ് ഇത്.

നിലവില്‍ മൂന്നാറിലും ബത്തേരിയിലുമായി 200 കിടക്കകളുള്ള ബസുകള്‍ മാത്രമാണുള്ളത്. ഡിപ്പോയില്‍ തന്നെ നിര്‍ത്തിയിട്ട് പ്രത്യേകം സജ്ജീകരിച്ച ബസുകളിലാണ് താമസസൗകര്യമൊരുക്കുക. നിലവില്‍ മൂന്നാറിലും ബത്തേരിയിലുമായി 200 കിടക്കകളുള്ള ബസുകള്‍ മാത്രമാണുള്ളത്.ഡിപ്പോയില്‍ തന്നെ ശുചിമുറിയും മറ്റ് സൗകര്യങ്ങളുമൊരുക്കിയിട്ടുണ്്. കുറഞ്ഞ ചെലവില്‍ താമസിക്കാം എന്ന പ്രത്യേകതയുണ്ട്. പ്രാഥമികാവശ്യങ്ങള്‍ക്കായി ഡിപ്പോയില്‍ തന്നെ ശുചിമുറിയുംമറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്, 

നിലവില്‍ പഴയ ബസുകള്‍ പൊളിച്ചുവിറ്റാല്‍ 75,000 മുതല്‍ 1.50 ലക്ഷം വരെയാണ് ലഭിക്കുന്നത്. ഇതിനു പകരം മൂന്നോ നാലോ ലക്ഷം രൂപ മുടക്കി ഇവ സ്ലീപ്പര്‍ ബസുകളാക്കി മാറ്റിയാല്‍ ആറ് മാസം കൊണ് മുടക്ക് മുതല്‍ തിരിച്ചുലഭിക്കുമെന്നതാണ് കെഎസ്ആര്‍ടിസിയുടെ കണക്കുക്കൂട്ടല്‍. ഇന്ധനമോ , മറ്റ് ചെലവുകളോ ഇല്ലാത്തതിനാല്‍ വരുമാനവും കൂടും.

കെഎസ്ആര്‍ടിസിയുമായി സഹകരിക്കാന്‍ തയ്യാറുള്ള ഹോട്ടലുകളുടെ സംസ്ഥാനതല ശൃഖല രൂപീകരിക്കുന്നതിനായി മറ്റൊരു പദ്ധതിയും സര്‍ക്കാരിന്റെ ലിസ്റ്റിലുണ്ട്,
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.