- Trending Now:
കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസുകള്‍ ക്ലാറികളാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌ക്രാപ്പായി ഡിപ്പോകളില്‍ മാറ്റിയിട്ടിരുന്ന ബസുകളാണ് ക്ലാസ് മുറികളായി മാറ്റുന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരമാണ് ബസുകളിലെ ക്ലാസ് മുറി ഒരുക്കുന്നത്.
പുതിയ പരീക്ഷണത്തിനായി ബസുകള്‍ വിട്ടുനല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ബസുകള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കൊണ്ടുവന്ന് ക്ലാസ് മുറികളായി തിരിച്ച്, രണ്ടോ നാലോ ക്ലാറികള്‍ക്കുള്ള ഇടംകൂടി കണ്ടെത്തുകയാണ്. ലോ ഫ്‌ലോര്‍ വേണമെന്ന ആവശ്യം പരിഗണിച്ച് ലോ ഫ്‌ലോര്‍ തന്നെ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഇനി എല്ലാവരും കെട്ടിടം വേണ്ട ലോ ഫ്‌ലോര്‍ ബസു തന്നെ മതിയെന്ന് പറഞ്ഞുകളയരുതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ലാസ് മുറികള്‍ വരുന്നത്.
രണ്ടു ലോ ഫ്‌ലോര്‍ ബസുകളാണ് സ്‌കൂളില്‍ അനുവദിച്ചിട്ടുള്ളത്. നേരത്തെ കെഎസ്ആര്‍ടിസി ബസുകളില്‍ വിവിധ സ്ഥാപനങ്ങളുടെ ഔട്ട്‌ലറ്റുകളും കുടുബശ്രീ കഫെടിരിയകളും ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പകളില്‍ സ്‌ക്രാപ്പ് ബസുകള്‍ കൂട്ടിയിട്ടിരുന്നത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരം ബസുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുമോയെന്ന് കോര്‍പ്പറേഷന്‍ പരിശോധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.