Sections

700 രൂപയ്ക്ക് ഒരു വണ്‍ ഡേ ട്രിപ്പ്; ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി

Wednesday, Mar 02, 2022
Reported By admin

കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പത്തനംതിട്ടയില്‍ നിന്ന് ഗവി- വണ്ടിപ്പെരിയാര്‍ വഴി വാഗമണ്ണിലേക്ക് ആണ് കെഎസ്ആര്‍ടിസി പുതിയ വിനോദയാത്രയ്ക്ക് അവസരമൊരുക്കുന്നത്.

 

ഒരു ദിവസം വിനോദത്തിനു വേണ്ടി മാറ്റിവെയ്ക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരാ ഉള്ളത്.പക്ഷെ അതിനു വേണ്ടി ടൂര്‍ പാക്കേജുകളില്‍ കാണുന്ന വലിയ തുക നല്‍കാന്‍ പലര്‍ക്കും മടിയുണ്ട്.ജോലിയിടവേളകളിലൊരു ദിനം കൈയ്യിലൊതുങ്ങുന്ന കാശിന് ഒന്നു ചുറ്റിയടിക്കാന്‍ വമ്പന്‍ ഓഫര്‍ ഒരുക്കി കെഎസ്ആര്‍ടിസി.

കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പത്തനംതിട്ടയില്‍ നിന്ന് ഗവി- വണ്ടിപ്പെരിയാര്‍ വഴി വാഗമണ്ണിലേക്ക് ആണ് കെഎസ്ആര്‍ടിസി പുതിയ വിനോദയാത്രയ്ക്ക് അവസരമൊരുക്കുന്നത്. ഓര്‍ഡിനറി ബസുകളാണ് സഞ്ചാരികളുടെ സൗകര്യാര്‍ത്ഥം ഒരുക്കുന്നത്. കാഴ്ചകള്‍ കാണാന്‍ ഇറങ്ങുന്നതിനും പ്രകൃതി മനോഹാരിത ആസ്വദിക്കുന്നതിനും അവസരം ലഭിക്കും.700 രൂപയാണ് ടിക്കറ്റ് നിരക്ക് എന്നാണ് സൂചന. പുതിയ സര്‍വീസ് ഈ മാസം മുതല്‍ ആരംഭിച്ചേക്കും. മൂന്ന് മുതല്‍ അഞ്ച് വരെ ഓര്‍ഡിനറി ബസുകള്‍ ഇതിനായി കെഎസ്ആര്‍ടിസി അനുവദിക്കുമെന്നാണ് സൂചന.

രാവിലെ ആറിന് പുറപ്പെട്ട് രാത്രി ആറിന് പത്തനം തിട്ടയില്‍ തിരിച്ചെത്തുന്ന രീതിയില്‍ ആകും സര്‍വീസ് ക്രമീകരിക്കുക. 36 സീറ്റുകള്‍ ഉള്ള ഓര്‍ഡിനറി ബസ് ആണ് സര്‍വീസ് നടത്തുന്നത്. പത്തനംതിട്ട കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.വിനോദസഞ്ചാരികള്‍ക്ക് സൗകര്യപ്രദമായ രീതിയിലായിരിക്കും ദിവസേനയുള്ള സര്‍വീസ്.

നിലവിലുള്ള പത്തനംതിട്ട- ഗവി യാത്രാ സര്‍വീസിന് പുറമെയാണ് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാര്‍- പരുന്തുംപാറ- വാഗമണ്‍ റൂട്ടിലാണ് പുതിയ സര്‍വീസ്. വാഗമണ്ണില്‍ നിന്ന് മുണ്ടക്കയം വഴിയാണ് പത്തനം തിട്ടയിലേക്കുള്ള മടക്കയാത്ര. വനം മേഖലയിലൂടെ യാത്ര ചെയ്യുന്നതിന് വനം വകുപ്പിന് നല്‍കേണ്ട ഫീസ് ഉള്‍പ്പെടെയാണ് 700 രൂപ യാത്രക്കായി നല്‍കേണ്ടത്.

വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ ക്കുമാത്രമായി കെ.എസ്.ആര്‍.ടി.സി വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച്ച് എട്ട് മുതല്‍ 13-വരെയാണ് വനിതായാത്രാ വാരം നടത്തുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് പദ്ധതി നടപ്പാക്കുന്നത്. വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും അവര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് വിനോദസഞ്ചാര ട്രിപ്പുകള്‍ ക്രമീകരിച്ച് നല്‍കും. 14 ജില്ലകളില്‍ നിന്നായി ചെലവു കുറഞ്ഞ 56 ട്രിപ്പുകളാണ് ക്രമീകരിക്കുന്നത്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.