Sections

ആനവണ്ടി ഇനി അടിമുടി മാറും; ബജറ്റില്‍ നീക്കിവെച്ചത് 1000 കോടി

Friday, Mar 11, 2022
Reported By admin

പെന്‍ഷന്‍ വിതരണം സഹകരണ സംഘങ്ങള്‍ വഴിയാണ്. എന്നാല്‍ കെ എസ് ആര്‍ ടി സി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പണമാണ് പെന്‍ഷനായി വിതരണം ചെയ്യുന്നത്.

 

സംസ്ഥാനത്തിന്റെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. 2000 കോടി രൂപ പ്രതീക്ഷിച്ച കോര്‍പറേഷന് മുന്‍വര്‍ഷത്തെ പോലെ ആയിരം കോടി രൂപയാണ് നീക്കിവെച്ചത്. കെഎസ്ആര്‍ടിസിക്ക് കീഴില്‍ പുതുതായി 50 പെട്രോള്‍ പമ്പുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

കൊവിഡിന് മുന്‍പ് പെന്‍ഷന് മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടിയതെങ്കില്‍ ഇപ്പോള്‍ ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നല്‍കാന്‍ പണമില്ലാത്ത സ്ഥിതിയിലാണ് കെ എസ് ആര്‍ ടി സി.കഴിഞ്ഞ ബജറ്റില്‍ ആയിരം കോടി രൂപ കെ എസ് ആര്‍ ടി സിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പെന്‍ഷന്‍ വിതരണം സഹകരണ സംഘങ്ങള്‍ വഴിയാണ്. എന്നാല്‍ കെ എസ് ആര്‍ ടി സി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പണമാണ് പെന്‍ഷനായി വിതരണം ചെയ്യുന്നത്.

സംസ്ഥാന സര്‍ക്കാര്‍ അധികമായി നല്‍കിയ 50 കോടി രൂപ ഉപയോഗിച്ചാണ് പുതിയ ബസുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷം വാങ്ങിയത്.മൂവായിരം കെ എസ് ആര്‍ ടി സി ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

300 കോടി രൂപയാണ് ഇതിന് വേണ്ടത്. പക്ഷെ നൂറ് കോടി മാത്രമാണ് അനുവദിച്ചത്. 2016 ല്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ഇലക്ട്രിക് ബസുകള്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.