- Trending Now:
കൊല്ലം: ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്നും ഉല്ലാസയാത്രകൾ ഒരുക്കി കെ.എസ്.ആർ.ടി.സി. കൊല്ലത്തിനു പുറമേ കൊട്ടാരക്കര, കരുനാഗപ്പള്ളി, പത്തനാപുരം, പുനലൂർ, ചാത്തന്നൂർ, ചടയമംഗലം യൂണിറ്റുകളിൽ നിന്നാണ് യാത്രകൾ.
കൊല്ലത്തു നിന്നും ഏഴിന് റോസ് മല, അന്നേദിവസം രാമക്കൽമേട് യാത്രയും. മെയ് 1 വരെ 27 യാത്രകളാണ് കൊല്ലത്തു നിന്നും നടത്തുന്നത്. കൊട്ടാരക്കര യൂണിറ്റ് ഏപ്രിൽ മാസത്തിൽ 22 യാത്രകൾ തയ്യാറാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി -10. പത്തനാപുരം -8 പുനലൂർ 6. ചാത്തന്നൂർ -6, ചടയമംഗലം -4 എന്നിങ്ങനെയാണ് ഓരോ ഡീപ്പോയിൽ നിന്നും ഏപ്രിൽ മാസത്തിൽ ട്രിപ്പുകൾ ചാർട്ട് ചെയ്തിട്ടുള്ളത്. അന്വേഷണങ്ങൾക്ക്.. കൊട്ടാരക്കര - 9567114271, കരുനാഗപ്പള്ളി 9961222401, പുനലൂർ -9495430020, പത്തനാപുരം- 9948288856, ചടയമംഗലം - 9961530083, ചാത്തന്നൂർ - 9947015111.
കെ. എസ്. ആർ. ടി. സി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കും... Read More
പത്തനാപുരം ഡിപ്പോയിൽ നിന്നുള്ള ആദ്യ ഉല്ലാസയാത്ര ഏപ്രിൽ 7 ന് ആരംഭിക്കും. വാഗമൺ- പരുന്തുംപാറയാണ് ആദ്യയാത്ര. രാവിലെ 6 ന് പത്തനാപുരത്തു നിന്നും ആരംഭിച്ചു രാത്രി 09.30 ന് മടങ്ങി എത്തുന്ന യാത്രയിൽ വാഗമൺ മൊട്ടക്കുന്നുകൾ, പൈൻ ഫോറസ്റ്റ്, പുതിയ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന അഡ്വഞ്ചർ പാർക്ക്, പരുന്തും പാറ എന്നിവ ഉൾപ്പെടും. 760 രൂപയാണ് യാത്രനിരക്ക്. 10 നാണ് വാഗമൺ യാത്ര. 13 നും 28 നും അഴിമല-ചെങ്കൽ യാത്ര, 14 ന് സാഗരറാണി ബോട്ട് യാത്ര 25 ന് എറണാകുളത്ത് എത്തിച്ചേർന്നുള്ള അനുബന്ധ കപ്പൽയാത്ര എന്നിവയും ഉണ്ടായിരിക്കും അന്വേഷണങ്ങൾക്ക് - 7561808856.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.