Sections

കെ.എസ്.ഐ.എൻ.സി. രണ്ടാം വർഷവും ലാഭത്തിലേക്ക്

Thursday, Jun 13, 2024
Reported By Admin
KSINC to profit for second year

കേരള സർക്കാരിന്റെ കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ (കെ.എസ്.ഐ.എൻ.സി.) 2023-24 സാമ്പത്തിക വർഷവും കമ്പനി 40 ലക്ഷത്തിലധികം രൂപ ലാഭം (Net Profit) ഉണ്ടാക്കിയതായി മാനേജിംഗ് ഡയറക്ടർ അറിയിച്ചു. തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനി 2022-23 സാമ്പത്തിക വർഷം 1 കോടി 84 ലക്ഷം രൂപ (Net Profit) ലാഭം നേടിയിരുന്നുവെങ്കിലും 2023-24-ൽ ജലവാഹനങ്ങളുടെ അറ്റകുറ്റപണികൾക്കായി 4 കോടി രൂപയിൽ കൂടുതൽ മുടക്കേണ്ടിവ ന്നതിനാലാണ് ടി വർഷം ലാഭത്തിൽ കുറവ് വന്നിട്ടുള്ളത്. വരും വർഷങ്ങളിലും കമ്പനി ലാഭകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതായും മാനേജിംഗ് ഡയറക്ടർ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.