Sections

വായ്പ നൽകിയതിൽ നാഴികക്കല്ല്; വായ്പാ പോർട്ട് ഫോളിയോ ആയിരം കോടി കവിഞ്ഞ് കെഎസ്ഐഡിസി

Wednesday, Sep 04, 2024
Reported By Admin
KSIDC surpasses ₹1,000 crore loan portfolio milestone with new online loan services website.

കൊച്ചി: സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മൻറ് കോർപറേഷൻറ(കെഎസ്ഐഡിസി) വായ്പാ പോർട്ട് ഫോളിയോ ആയിരം കോടി രൂപ കവിഞ്ഞു. ഈ നാഴികക്കല്ലിൻറെ ആഘോഷപരിപാടികളും കെഎസ്ഐഡിസിയുടെ എല്ലാ വായ്പാ സേവനങ്ങളും ഓൺലൈനാക്കുന്ന വെബ്സൈറ്റും വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

വായ്പാ നടപടി ക്രമങ്ങൾ സുതാര്യവും ലളിതവും സമയബന്ധിതവുമാക്കാൻ പുതിയ വെബ്സൈറ്റ് സഹായിക്കുമന്ന് മന്ത്രി പറഞ്ഞു. വായ്പയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂർണമായും വെബ്സൈറ്റിലൂടെ നിർവഹിക്കാം. ഇതിലൂടെ കെഎസ്ഐഡിസിയുടെ വായ്പാ സേവനങ്ങൾ ഗണ്യമായി ഉയരുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

വ്യവസായങ്ങളുടെ വളർച്ചയ്ക്ക് സർക്കാർ എന്നും കൂടെ നിന്നിട്ടുണ്ട്. 224 കമ്പനികളിൽ കെഎസ്ഐഡിസിയ്ക്ക് ഓഹരിയുണ്ടായിരുന്നു. നിലവിൽ 74 കമ്പനികളിലായി 115.7 കോടി രൂപയാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇതിൻറ നിലവിലെ വിപണി മൂല്യം ഇപ്പോൾ ആയിരം കോടി കവിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

വായ്പ നൽകുന്നതിൽ നിലവിലുണ്ടായിരുന്ന പരാതികൾക്ക് ശാശ്വതപരിഹാരമാണ് വെബ്സൈറ്റെന്ന് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. കോഴിക്കോട് കെഎസ്ഐഡിസിയുടെ ഓഫീസ് തുറന്നത് വായ്പാ പോർട്ട്ഫോളിയോ 1000 കോടിയാകാൻ സഹായിച്ചിട്ടുണ്ട്. കൂടുതൽ ആശാവഹമായ പ്രവർത്തനങ്ങൾ കെഎസ്ഐഡിസി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Industries Minister P Rajeeve cuts a cake on the occasion of KSIDC
കെഎസ്ഐഡിസിയുടെ വായ്പാ പോർട്ട്ഫോളിയോ ആയിരം കോടി കവിഞ്ഞതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായി വ്യവസായമന്ത്രി പി രാജീവ് കേക്ക് മുറിക്കുന്നു.

വ്യവസായ പ്രോത്സാഹനത്തിനും ഉപഭോക്തൃ സേവനത്തിനും കൂടുതൽ മികച്ച പദ്ധതികൾ കെഎസ്ഐഡിസി ഉടൻ അവതരിപ്പിക്കുമെന്ന് ചെയർമാൻ പോൾ ആൻറണി പറഞ്ഞു. പരാതിപരിഹാരത്തിന് ഏർപ്പെടുത്തിയിട്ടുള്ള കാര്യക്ഷമമായ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

2005 മുതൽ 2024 വരെയുള്ള കാലയളവിലാണ് ഈ നേട്ടം കൈവരിച്ചതെന്ന് കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ പറഞ്ഞു. അതിൽ 2005 വരെ 150 കോടി രൂപയായിരുന്നു വായ്പ നൽകിയത്. അടുത്ത പതിനഞ്ച് വർഷം കൊണ്ട് ഇത് 400 കോടിയോളം രൂപയായി. എന്നാൽ നാല് വർഷം കൊണ്ട് ഇത് മൂന്നിരട്ടിയോളം കൂടി 1032 കോടി രൂപയായിക്കഴിഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് നാലായിരം കോടിയാക്കാനാണ് കെഎസ്ഐഡിസി പ്രയത്നിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ൺ ആർ, കെഎസ്ഐഡിസി ഡയറക്ടർമാരായ അഡ്വ. ആനന്ദ് കെ, പമേല അന്ന മാത്യു, ബാബു എബ്രഹാം കള്ളിവയലിൽ, സി ജെ ജോർജ്ജ് തുടങ്ങിയവരും പങ്കെടുത്തു. കഴിഞ്ഞ 15 വർഷമായി കെഎസ്ഐഡിസിയുമായി സഹകരിക്കുന്ന 17 വ്യവസായികളെ ചടങ്ങിൽ ആദരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.