- Trending Now:
പശുവിനെ വളര്‍ത്താന്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ തന്നെ പശുപരിപാലനം നടത്താം. ഇതിനായി ക്ഷീര വികസന വകുപ്പ് നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ് മില്‍ക്ക് ഷെഡ് വികസന പദ്ധതി.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ മില്‍ക്ക്‌ഷെഡ് പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, 10 പശു യൂണിറ്റ് എന്നിവയില്‍ നിന്ന് നിങ്ങളുടെ സൗകര്യാര്‍ത്ഥം പദ്ധതി തെരഞ്ഞെടുക്കാം. ഇതിനുപുറമെ ഡയറി ഫാമുകളുടെ ആധുനികവത്കരണം, യന്ത്രവത്കരണം,കാലിത്തൊഴുത്തു നിര്‍മ്മാണം, മില്‍ക്കിംഗ് മെഷീന്‍ വാങ്ങുന്നതിനുള്ള ധനസഹായം തുടങ്ങിയ പദ്ധതികളിലേക്കും അപേക്ഷിക്കാം.
ഈ പശുക്കള്‍ക്ക് വളരെപെട്ടെന്ന് ഡിമാന്‍ഡ് വര്‍ധിക്കുന്നു... എന്തുകൊണ്ട്?
... Read More
വാണിജ്യാടിസ്ഥാനത്തില്‍ ഡയറി ഫാം നടത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതിയും നിലവിലുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ക്ഷീര വികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. വ്യക്തിഗതം, ജെഎല്‍ജി, എസ്എച്ച്ജി എന്നിവര്‍ക്ക് ഹീഫര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ,ഡയറി ഫാം തുടങ്ങുന്നതിനോ ആധുനികവത്കരിക്കുന്നതിനോ ലോണ്‍ ലഭ്യമായവര്‍ക്ക് പലിശ നല്‍കുന്ന പദ്ധതി എന്നിവയ്ക്ക് ഓഫ്‌ലൈനായും അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 20.കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.