- Trending Now:
കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ-2022ന്റെ സംസ്ഥാനതല സമ്മാനവിതരണവും മേഖലാതല വിതരണവും ഇന്ന് (ഒക്ടോബർ 19). കൊട്ടാരക്കര ഹൈലാന്റ് ഹോട്ടൽ ആൻഡ് റിസോർട്ട് (കെഎസ്എഫ്ഇ റീജ്യണൽ ഓഫീസിന് സമീപം) ഉച്ചയ്ക്ക് 2:30ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ അധ്യക്ഷനാകും.
കൊല്ലം റൂറൽമേഖലയിലെ വിവിധബ്രാഞ്ചുകളിൽ ലഭിച്ച മേഖലസമ്മാനങ്ങളായ ഇലക്ട്രിക് കാറുകളുടെ വിതരണോദ്ഘാടനം പി എസ് സുപാൽ എംഎൽഎ നിർവഹിക്കും. ഇലക്ട്രിക് സ്കൂട്ടറുകൾ, അഞ്ച് പവൻ വീതമുള്ള സ്വർണാഭരണങ്ങൾ എന്നിവയുടെ വിതരണം കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ എസ് ആർ രമേശ് നിർവഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.