Sections

എന്റെ കേരളം പ്രദർശന വിപണന മേളയിൽ കൈ നിറയെ സമ്മാന പദ്ധതികളുമായി കെ.എസ്.എഫ്.ഇ.യുടെ സ്റ്റാൾ

Thursday, Apr 20, 2023
Reported By Admin
Ente Keralam 2023

സമ്മാനവിരുന്നുമായി കെ.എസ്.എഫ്.ഇ. സ്റ്റാൾ


ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ കൈ നിറയെ സമ്മാന പദ്ധതികളുമായി കെ.എസ്.എഫ്.ഇ.യുടെ സ്റ്റാൾ. സ്റ്റാളിൽ എത്തി ചിട്ടിയിൽ ചേർന്ന് പണമടയ്ക്കുന്നവർക്ക് അപ്പോൾ തന്നെ ഒരു നോൾട്ട ഫ്ലാസ്ക്ക് സമ്മാനമായി ലഭിക്കും.

എല്ലാ ദിവസവും സ്റ്റാൾ സന്ദർശിക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് പേർക്കും നോൾട്ട ഫ്ലാസ്ക്ക് സമ്മാനമായി ലഭിക്കും. എല്ലാ ദിവസവും വൈകിട്ട് എട്ടിനാണ് നറുക്കെടുപ്പ്. വിജയികളുടെ വിവരങ്ങൾ സ്റ്റാളിൽ പ്രദർശിപ്പിക്കും. ഏപ്രിൽ 23 ന് മേള അവസാനിക്കുന്നത് വരെയുള്ള എല്ലാ ദിവസും സ്റ്റാളിൽ സമ്മാന പദ്ധതികളുണ്ടാകുമെന്ന് കെ.എസ്.എഫ്.ഇ. ആലപ്പുഴ അസിസ്റ്റന്റ് ജനറൽ മാനേജർ വിജയകുമാർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.