Sections

കെഎസ്ഇബിയിലും സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍; വൈദ്യുതി ബില്ലും മെസേജായി എത്തും | kseb gears up for complete digitization 

Saturday, Jul 09, 2022
Reported By admin
kseb

വൈദ്യുതിയാവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഗാര്‍ഹിക ഫീസില്‍ ഇളവ് ലഭിക്കും

 

കെഎസ്ഇബി സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന് ഒരുങ്ങുന്നു. വൈദ്യുതിബില്‍ ഇനിമുതല്‍ ഉപഭോക്താവിന്റെ മൊബൈല്‍ഫോണില്‍ എസ്എംഎസ് സന്ദേശമായി എത്തും.100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കാര്‍ഷിക കണക്ഷന്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവര്‍ എന്നിവരൊഴികെ മറ്റെല്ലാ ഉപയോക്താക്കളും ഓണ്‍ലൈന്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴി ബില്ലടയ്ക്കണം.

വൈദ്യുതിയാവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഗാര്‍ഹിക ഫീസില്‍ ഇളവ് ലഭിക്കും. കടലാസ് ഫോമുകള്‍ വഴിയുള്ള അപേക്ഷകള്‍ക്ക് 10% വരെ ഫീസ് വര്‍ദ്ധിപ്പിക്കും. കണ്‍സ്യൂമര്‍ നമ്പര്‍ വെര്‍ച്വല്‍ അക്കൗണ്ട് നമ്പറായി പരിഗണിച്ച് ബാങ്കുകളില്‍ പണമടയ്ക്കാനുള്ള സംവിധാനവും ഒരു മാസത്തിനകം നടപ്പാക്കുമെന്നാണ് സൂചന. 2022 അവസാനത്തോടെ സമ്പൂര്‍ണ്ണ ഇ പേയ്‌മെന്റ് സംവിധാനം കൊണ്ടുവരുകയാണ് ലക്ഷ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.