- Trending Now:
ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കേരളത്തിൽ ഡിമാൻഡ് ഏറുകയാണ്. എന്നാൽ അതിനൊപ്പം വളരേണ്ട ചാർജ്ജിംഗ് സ്റ്റേഷനുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കേരളത്തിൽ എത്രത്തോളമുണ്ട് ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് ഇപ്പോൾ ലഭിച്ചിരിക്കുന്ന അംഗീകാരം.
വൈദ്യുത ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി കെഎസ്ഇബി ആവിഷ്ക്കരിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾക്ക് കേന്ദ്രസർക്കാരിന്റെ ദേശീയ ബഹുമതി ലഭിച്ചിരിക്കുകയാണ്. ഇന്ത്യൻ സ്മാർട്ട് ഗ്രിഡ് ഫോറം (ISGF) 2023ൽ Emerging Innovation in electric Mobility Domain- EV and EVSE Rollouts വിഭാഗത്തിൽ നൽകുന്ന ഡയമണ്ട് അവാർഡിനാണ് കെഎസ്ഇബി അർഹമായിരിക്കുന്നത്.
കെഎസ്ഇബിക്കായി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർജ്ജ്മോഡ് എന്ന സ്റ്റാർട്ടപ്പാണ് പദ്ധതിക്കായുള്ള ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തത്. അഞ്ചു വർഷത്തെ കരാറാണ് കെഎസ്ഇബിയുമായുള്ളത്. വൈദ്യുത തൂണുകളിലെ ചാർജ്ജിംഗ് സ്റ്റേഷനുകൾക്ക് വേണ്ട ഉപകരണങ്ങളും സോഫ്റ്റ് വെയറുമാണ് സ്റ്റാർട്ടപ്പിന്റെ പ്രൊഡക്റ്റുകൾ. സംസ്ഥാനമൊട്ടാകെ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച ഇത്തരം ചാർജറുകൾ വഴി വൈദ്യുത വാഹന രംഗത്ത് വലിയ മുന്നേറ്റത്തിന് കെഎസ്ഇബി തുടക്കമിട്ടിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.