- Trending Now:
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനും കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനുമായി സംയോജിച്ച് നടപ്പിലാക്കുന്ന സ്വയംതൊഴിൽ പദ്ധതിയായ ''മുട്ടക്കോഴി വളർത്തൽ, ബ്രോയിലർ ചിക്കൻ ഫാം'' എന്നിവ തുടങ്ങാൻ വായ്പ അനുവദിക്കുന്നതിനായി പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അപേക്ഷക്ഷണിച്ചു.
അപേക്ഷകർ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും 18-നും 55-നും മദ്ധ്യേപ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാർഷിക വരുമാന പരിധി 3,50,000 രൂപയിൽ കവിയാൻ പാടില്ല. തൽപ്പരരായവർക്ക് ബ്രോയിലർ ഫാമുകൾ, മുട്ടക്കോഴി വളർത്തൽ എന്നിവ തുടങ്ങുവാനുള്ള സാങ്കേതിക സഹായവും മാർക്കറ്റിംഗ് അഡൈ്വസും പൌൾട്രി വികസന കോർപ്പറേഷൻ നൽകും. വായ്പക്കായി തിരഞ്ഞെടുക്കുന്നവർ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ നിബന്ധനകൾക്ക് അനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥജാമ്യമോ വസ്തുജാമ്യമോ ഹാജരാക്കണം. ഫോൺ: 04862 232365, 9400068506.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.