- Trending Now:
ഒ.ബി.സി., ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിൽപ്പെട്ടവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (കെ.എസ്.ബി.സി.ഡി.സി.) അപേക്ഷ ക്ഷണിച്ചു. 18 നും 55 നും മധ്യേ പ്രായമുള്ള പാലക്കാട്, ചിറ്റൂർ, മണ്ണാർക്കാട്, അട്ടപ്പാടി താലൂക്കുകളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. ആറ് ശതമാനം മുതൽ എട്ടു ശതമാനം വരെയാണ് പലിശ നിരക്ക്. ജാമ്യ വ്യവസ്ഥകൾ ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ പാലക്കാട് വെസ്റ്റ് ഫോർട്ട് റോഡിൽ യാക്കര റെയിൽവേ ഗേറ്റിന് സമീപം കെ.ടി.വി. ടവേഴസിൽ പ്രവർത്തിക്കുന്ന കെ.എസ്.ബി.സി.ഡി.സി. ജില്ലാ കാര്യാലയത്തിൽ ലഭിക്കും. ഫോൺ 0491 2505366, 0491 2505367.
സ്വയം തൊഴിൽ വായ്പക്ക് പുറമെ ബഹുവിധ ആവശ്യങ്ങൾക്കുള്ള സുവർണ്ണശ്രീ വായ്പ, പ്രവർത്തന മൂലധന വായ്പ, വിദ്യാഭ്യാസ വായ്പ, പെൺകുട്ടികളുടെ വിവാഹ ധനസഹായ വായ്പ, വ്യക്തിഗത വായ്പ, ഉദ്യോഗസ്ഥർക്ക് ഭവന പുനരുദ്ധാരണത്തിനായുള്ള സ്വസ്ഥഗൃഹ വായ്പ, വാഹന വായ്പ തുടങ്ങിയ വിവിധ വായ്പ പദ്ധതികളിലേക്കും ഒ.ബി.സി., ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാമെന്ന് അസി. ജനറൽ മാനേജർ അറിയിച്ചു.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.