Sections

നൂതന സംരംഭക ആശയങ്ങള്‍ക്ക് വേണ്ടി കൃതാഗ്യ ഹാക്കത്തോണ്‍ മത്സരം

Friday, Oct 08, 2021
Reported By Admin
HACKATHON


നൂതന സംരംഭക ആശയങ്ങള്‍ക്ക് വേണ്ടി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കൃതാഗ്യ ഹാക്കത്തോണ്‍ മത്സരം

ഇന്ത്യന്‍ ദേശീയ കാര്‍ഷിക വികസന കൗണ്‍സിലിന്റെ (ഐ.സി.എ.ആര്‍ ) ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കൃതാഗ്യ എന്ന പേരില്‍ ഹാക്കത്തോണ്‍ മത്സരം സംഘടിപ്പിക്കുന്നു. കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും നൂതന സംരംഭക ആശയങ്ങള്‍ മത്സരാടിസ്ഥാനത്തില്‍ ശേഖരിച്ച് അവയില്‍ ഏറ്റവും നല്ല ആശയങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കി പ്രസ്തുത ആശയങ്ങള്‍ പ്രയോഗത്തില്‍ വരുത്തുകയാണ് ഹാക്കത്തോണിലൂടെ ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണ പരിപാലന  കാര്‍ഷികരംഗത്ത് ജോലിഭാരം കുറയ്ക്കാനാവശ്യമായ വിവരസാങ്കേതിക സാധ്യതകള്‍ വികസിപ്പിക്കുന്നത് ഉള്‍പ്പെടെ പതിനഞ്ചോളം മേഖലയിലാണ് പ്രോജക്ടുകള്‍ ക്ഷണിക്കുന്നത്.

രാജ്യമെമ്പാടുമുള്ള വിവിധ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, സംരംഭകര്‍ എന്നിങ്ങനെ നാല് പേരടങ്ങുന്ന ഒരു ടീമാണ് പദ്ധതികള്‍ സമര്‍പ്പിക്കേണ്ടത്. ദേശീയ തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല ആശയങ്ങള്‍ക്ക് 5 ലക്ഷം, 3 ലക്ഷം, ഒരു ലക്ഷം എന്നീ ക്രമത്തില്‍ ക്യാഷ് ആവാര്‍ഡ് ലഭിക്കും. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഭാഗമായിട്ടുള്ള നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ ഹെയര്‍ എഡുക്കേഷന്‍ പ്രോജക്ട്, അനിമല്‍ സയന്‍സ് ഡിവിഷന്‍ എന്നിവര്‍ക്കാണ് മത്സരത്തിന്റെ നടത്തിപ്പ് ചുമതല. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ https:\\nahep.icar.gov.in 'Kritagya' എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒക്ടോബര്‍ 10ന് മുമ്പായി അപേക്ഷിക്കണം. നടപ്പിലാക്കേണ്ട പദ്ധതിയുടെ സംക്ഷിപ്ത രൂപം പ്രസന്റേഷന്‍ രൂപത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 6238227528 എന്ന നമ്പറില്‍ നോഡല്‍ ഓഫീസര്‍ ഡോ. ടി.എസ്. രാജീവുമായി ബന്ധപ്പെടേണ്ടതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.