- Trending Now:
വീട്ടിലേക്ക് ഉപയോഗിക്കാനാവശ്യമായ പച്ചക്കറി വീട്ടുവളപ്പില്‍ തന്നെ കൃഷി ചെയ്‌തെടുക്കാവുന്നതാണ്.വീടുകളുടെ പരിസരത്ത് മാതൃക സംയോജിത കൃഷിത്തോട്ടമൊരുക്കാന്‍ കൃഷി വകുപ്പ് സഹായിക്കും.കൃഷി മാത്രമല്ല മൃഗസംരക്ഷണം, കോഴിവളര്‍ത്തല്‍, മത്സ്യക്കൃഷി, മറ്റ് അനുബന്ധ സംരംഭങ്ങള്‍ എന്നിവയടങ്ങിയ 2190 യൂണിറ്റുകള്‍ സ്ഥാപിക്കും.10 സെന്റ് വിസ്തൃതിയുള്ള യൂണിറ്റിന് 10000 രൂപയും 50 സെന്റിനു മുകളില്‍ 50000 രൂപയും സഹായം ലഭിക്കും.10-50 സെന്റിനിടയിലുള്ള യൂണിറ്റുകള്‍ക്ക് സ്ഥല വിസ്തൃതി അനുസരിച്ച് സഹായം ലഭിക്കും.ഓരോപഞ്ചായത്തിലും ഒന്നോ രണ്ടോ യൂണിറ്റുകള്‍ക്കാണ് ഈ സഹായം ലഭിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവനുമായി ബന്ധപ്പെടാം.
വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ നല്ലത് ചീര, തക്കാളി, കത്തിരി, പടവലം, പാവൽ, പയർ, മുളക്, കോവൽ, വെള്ളരി, മത്തൻ, കുമ്പളം എന്നീ വിളകളാണ്.ഒരൽപ്പം സ്ഥലം ഉണ്ടെങ്കിൽ വീട്ടിൽ നമുക്കൊരു അടുക്കള തോട്ടം ഉണ്ടാക്കാം. നല്ല സൂര്യപ്രകാശം കിട്ടുന്നതും നീർവാർച്ചയും ജലസേചന സൗകര്യവും ഉള്ളതുമായ സ്ഥലം വേണം പച്ചക്കറി കൃഷി ചെയ്യാൻ തെരഞ്ഞെടുക്കേണ്ടത്. രാസവളങ്ങളും രസകീടനാശിനികളും പൂർണ്ണമായും ഒഴിവാക്കി വീട്ടുവളപ്പിലെ കൃഷിക്ക് ജൈവവളങ്ങൾ മാത്രം ഉപയോഗിക്കുക. ചാണകം, കോഴിവളം, ആട്ടിൻകാഷ്ഠം, പിണ്ണാക്ക്, കമ്പോസ്റ്റ് വളങ്ങൾ, ജൈവസ്ലറി, എല്ലുപൊടി, എന്നിവ ലഭ്യതക്ക് അനുസരിച്ച് ഉപയോഗിക്കാം. സൂക്ഷ്മാണു വളങ്ങളായ റൈസോബിയം, അസ്റ്റോ ബാക്ടർ, അസ്സോസ്സ് പയറില്ലം, ഫോസ്ഫറസ്സ് ബാക്ടീരിയ, പൊട്ടാഷ് ബാക്ടീരിയ, എന്നിവയും ഉപയോഗിക്കാം
കൃഷിസ്ഥലം ഇല്ലാത്തവർക്ക് നല്ല സുര്യപ്രകാശം കിട്ടുന്ന ടെറസ്/മുറ്റം ഉണ്ടെങ്കിൽ സമൃദ്ധമായി പച്ചക്കറി വിളയിക്കാൻ ഈ സ്ഥലം തന്നെ മതിയാകും. (ആവശ്യമെങ്കിൽ നല്ല വെയിൽ ഉള്ള സമയം ഷൈഡ്നെറ്റ് ഉപയോഗിക്കുക) മേൽ മണ്ണ്, ഉണക്കിപൊടിച്ച, ചാണകം (ട്രൈക്കോഡർമ്മ കൾച്ചർ ചെയ്തത് ഉത്തമം) മണൽ/ ചകിരിചോർ എന്നിവ തുല്യ അളവിൽ എടുത്ത് നല്ലപോലെ കൂട്ടികലർത്തുക ഇതിൽ ആവശ്യത്തിന് വേപ്പിൻപിണ്ണാക്ക് എല്ലുപൊടി എന്നിവ ചേർക്കാം. ഇവ ഗ്രോബാഗിൽ നിറയ്കുക. ഇതിലാണ് തൈകൾ നടേണ്ടത്. ഗ്രോബാഗിലുള്ളസുഷിരങ്ങൾ അടഞ്ഞുപോകാതിരിക്കാൻ ചകിരികൊണ്ടുള്ള പ്ലഗ്ഗിങ്ങ് നടത്തേണ്ടതാണ്.
ടെറസ്സിൽ കയറ്റിവയ്കുമ്പോൾ, തറ കേടുവരാതിരിക്കാൻ കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനുമുകളിൽ രണ്ട് ചെങ്കല്ല് അടുക്കിവച്ച് ഗ്രോബാഗ് വെക്കുന്നതാണ് നല്ലത്. ദിവസവും നനകൊടുക്കാൻ ശ്രദ്ധിക്കണം. ഓരോ വിളകഴിയുമ്പോഴും മണ്ണിളക്കി ജൈവ ജീവാണു വളങ്ങൾ ചേർത്ത് അടുത്ത വിള നടാം. ഒരേ വിള തന്നെ തുടർച്ചയായി ഒരു ഗ്രോബാഗിൽ ചെയ്യാതിരികാൻ ശ്രദ്ധിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.