- Trending Now:
കൊച്ചി: സോഫ്റ്റ് വെയർ അധിഷ്ഠിത വാഹനങ്ങളുടെ രംഗത്ത് പ്രവർത്തിക്കുന്ന സംയോജിത സോഫ്റ്റ് വെയർ രംഗത്തെ സ്വതന്ത്ര സ്ഥാപനമായ കെപിഐടി ടെക്നോളജീസ് നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തിൽ 52.4 ശതമാനം വർധനവോടെ 2042 ദശലക്ഷം രൂപയുടെ അറ്റാദായം കൈവരിച്ചു. 24.8 ശതമാനം വർധനവോടെ 165 ദശലക്ഷം ഡോളർ വരുമാനവും കൈവരിച്ചിട്ടുണ്ട്. തുടർച്ചയായ 16-ാം ത്രൈമാസമാണ് കമ്പനി വളർച്ച കൈവരിക്കുന്നത്.
വാഹന മേഖല ചില പ്രതിസന്ധികൾ നേരിടുമ്പോഴും തങ്ങൾ എല്ലാ രംഗങ്ങളിലും മികച്ച പ്രകടനമാണു കൈവരിച്ചതെന്ന് സഹ സ്ഥാപകനും സിഇഒയും മാനേജിങ് ഡയറക്ടറുമായ കിഷോർ പാട്ടിൽ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളെ ചെലവു കുറക്കാനും വിപണനത്തിനുള്ള സമയം കുറക്കാനും സഹായിക്കുന്ന രീതിയിലെ പിന്തുണ നൽകാനുള്ള നിക്ഷേപങ്ങളാണു നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.