Sections

ഇന്നൊവേഷൻ മത്സരമായ കെപിഐടി സ്പാർക്കിൾ 2025-ൽ നെക്സ്റ്റ് ജെൻ മൊബിലിറ്റി സൊല്യൂഷൻസിന് പ്രാധാന്യം

Tuesday, Mar 11, 2025
Reported By Admin
KPIT Sparkle 2025 Winners Announced – Innovation in Mobility & Sustainability

കൊച്ചി: ശുദ്ധവും സ്മാർട്ടും സുരക്ഷിതവുമായ ലോകത്തിനായി മൊബിലിറ്റി സൊല്യൂഷനുകൾ നിർമ്മിക്കുന്നതിലെ ആഗോള മുൻനിരക്കാരായ കെപിഐടി ടെക്നോളജീസ് ബിരുദ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്നൊവേഷൻ മത്സരമായ കെപിഐടി സ്പാർക്കിൾ 2025-ൻറെ വിജയികളെ പ്രഖ്യാപിച്ചു. ഈ വർഷത്തെ മൽസരത്തിൽ 731 കോളേജുകളിൽ നിന്നായി 28000 വിദ്യാർത്ഥികൾ പങ്കെടുത്തു. 1300-ൽ ഏറെ ആശയങ്ങളാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്.

പുതുമകൾ കണ്ടെത്തുന്ന യുവാക്കൾക്ക് അവരുടെ ആശയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സവിശേഷമായ അവസരമാണ് കെപിഐടി സ്പാർക്കിൾ ലഭ്യമാക്കുന്നത്. സുസ്ഥിരത, വൈദ്യുതവൽക്കരണം, ഓട്ടോണമസ് സാങ്കേതികവിദ്യ, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ യഥാർത്ഥ വെല്ലുവിളികളെ മറികടക്കാനാകുന്ന ആശയങ്ങളാണ് കെപിഐടി സ്പാർക്കിൾ 2025-ൽ അവതരിപ്പിച്ചത്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഓട്ടോണമസ് വാഹനങ്ങൾ, അടുത്ത തലമുറ ഊർജ്ജ ശേഖരണ സംവിധാനങ്ങൾ തുടങ്ങിയവ മുതൽ സുസ്ഥിര എമിഷൻ നിയന്ത്രണ സംവിധാനങ്ങളും സൈബർ സുരക്ഷാ നവീകരണങ്ങളും വരെയുള്ള നിരവധി പദ്ധതികളാണ് ഇവർ അവതരിപ്പിച്ചത്.

ഗുഡ്ഗാവ് ജിഡി ഗോയങ്ക യൂണിവേഴ്സിറ്റിയിലെ ആർവൈഎം ജെനർജി 700,000 രൂപ പ്രൈസ് മണിയുള്ള ഗോൾഡ് അവാർഡ് നേടി ഒന്നാമതെത്തി. വൈദ്യുത വാഹനങ്ങളുടേയും വൈദ്യുത ബാക്ക് അപ് സംവിധാനങ്ങളുടേയും ആധുനിക എനർജി സ്റ്റോറേജ് സംവിധാനങ്ങൾക്കായുള്ള ഉൾട്രോൺ പ്രൊജക്ടിനാണ് അവാർഡ് ലഭിച്ചത്.

സാധ്യതകളുടെ അതിരുകൾ വിപുലീകരിക്കുവാൻ യുവ മനസുകളെ പ്രോൽസാഹിപ്പിക്കുന്നതാണ് എന്നും തങ്ങളുടെ നയമെന്ന് കെപിഐടി ടെക്നോളജീസ് ചെയർമാൻ രവി പണ്ഡിറ്റ് പറഞ്ഞു. കഴിഞ്ഞ 11 വർഷങ്ങളായി കെപിഐടി സ്പാർക്കിൾ 1,20,000-ത്തിൽ ഏറെ വിദ്യാർത്ഥികളുടെ പങ്കാളിത്തമാണ് നേടിയത്. ഗതാഗത മേഖലയ്ക്കായി കൂടുതൽ കൃത്യതയുള്ള സ്മാർട്ട് ആയ സുരക്ഷിത സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാൻ യുവ മനസുകൾക്കുള്ള ശക്തിയെ കുറിച്ചു തങ്ങൾക്കുള്ള വിശ്വാസം ശരിവെക്കുന്നതാണിത്. നിർമിത ബുദ്ധി അധിഷ്ഠിത വാഹനങ്ങൾ മുതൽ പുതു തലമുറ ഊർജ്ജ ശേഖരണ സംവിധാനങ്ങൾ വരെയുള്ള ഈ വർഷം അവതരിപ്പിച്ച ആശയങ്ങൾ ഗതാഗത, ഊർജ്ജ മേഖലകളിൽ കൈവരിച്ചു വരുന്ന വൻ മാറ്റങ്ങളെകുറിച്ചു വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.