Sections

കെപിഐടിയുടെ അറ്റാദായത്തിൽ 20.4 ശതമാനം വർധനവ്

Friday, Jan 31, 2025
Reported By Admin
KPIT Reports 20.4% Profit Growth in Q3, Announces ₹2.50 Dividend

കൊച്ചി: ആഗോള വാഹന സോഫ്റ്റ് വെയർ രംഗത്തെ മുൻനിരക്കാരായ കെപിഐടിയുടെ അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിൻറെ മൂന്നാം ത്രൈമാസം 20.4 ശതമാനം വർധനവോടെ 187 കോടി രൂപയിലെത്തി. വരുമാനം 17.6 ശതമാനം വർധനവോടെ 1,478 കോടി രൂപയിലെത്തി.

മൂന്നാം ത്രൈമാസത്തേക്കുള്ള സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ച കമ്പനി ഓഹരി ഒന്നിന് 2.50 രൂപ വീതം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.

വാഹന മേഖലയ്ക്ക് പ്രത്യേകമായുള്ള ഡാറ്റയിലൂടെ സൂക്ഷ്മമായി ക്രമീകരിച്ച എഐ സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കുന്നു. തങ്ങളുടെ എഐ തത്വം ഉപഭോക്താക്കൾക്ക് മൂല്യവർദ്ധനവ് നൽകുന്ന മനുഷ്യ കേന്ദ്രീകൃതവും നൂതനവും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ അധിഷ്ഠിതമാണെന്ന്

കെപിഐടി സഹസ്ഥാപകനും സിഇഒയും എംഡിയുമായ കിഷോർ പാട്ടീൽ പറഞ്ഞു.

തങ്ങൾ ട്രക്കുകളും ഓഫ്-ഹൈവേ വിഭാഗങ്ങളും പോലുള്ള പുതിയ ഉപവിഭാഗങ്ങൾ വികസിപ്പിച്ചു വരികയാണ്. ഈ നിക്ഷേപങ്ങളിലൂടെ ഗണ്യമായ അവസരങ്ങളുണ്ട്. അടുത്ത സാമ്പത്തിക വർഷത്തിൻറെ രണ്ടാം പകുതി മുതൽ ഇവ തങ്ങളുടെ വളർച്ചയ്ക്ക് സഹായകമാകുമെന്ന് കെപിഐടി പ്രസിഡൻറും ജോയിൻറ് മാനേജിങ് ഡയറക്ടറുമായ സച്ചിൻ ടികേകർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.