Sections

കെപിഐടി ടെക്നോളജീസിൻറെ അറ്റാദായം 203.7 കോടി രൂപ

Thursday, Oct 24, 2024
Reported By Admin
KPI Technology financial report for Q2 showing revenue growth.

കൊച്ചി: സോഫ്റ്റ്വെയർ അധിഷ്ഠിത വാഹനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഓട്ടോമോട്ടീവ്, മൊബിലിറ്റി രംഗത്തെ സ്വതന്ത്ര സംയോജിത സോഫ്റ്റ്വെയർ പങ്കാളിയായ കെപിഐടി ടെക്നോളജീസ് നടപ്പു സാമ്പത്തികവർഷം രണ്ടാം പാദത്തിൽ 203.7 കോടി രൂപയുടെ അറ്റാദായം നേടി. അറ്റാദായത്തിൽ 44.7 ശതമാനമാണ് വർധന. വരുമാനം 20.1 ശതമാനം ഉയർന്ന് 17.3 കോടി രൂപയിലെത്തി. തുടർച്ചയായി 17-ാം പാദത്തിലും കമ്പനി വളർച്ച കൈവരിച്ചു.

സാങ്കേതികവിദ്യയിലും വിപണിയിലും നിക്ഷേപങ്ങൾക്ക് തങ്ങൾ മുൻഗണന നൽകുന്നത് തുടരുന്നു. അതിൻറെ അടിസ്ഥാനത്തിൽ മുഴുവൻ വർഷവും തങ്ങളുടെ വരുമാന വളർച്ചയും ലാഭക്ഷമതയും ഉയർന്നു. സാങ്കേതികവിദ്യയിലടക്കം നിക്ഷേപങ്ങൾ നടത്തുന്നതിന് മുൻഗണന തുടരുമെന്നും കെപിഐടി സഹസ്ഥാപകനും സിഇഒയും എംഡിയുമായ കിഷോർ പാട്ടീൽ പറഞ്ഞു.

തങ്ങൾ ട്രക്കുകളിലെയും ഓഫ്-ഹൈവേ സബ്-വെർട്ടിക്കലുകളിലെയും നിക്ഷേപങ്ങൾ വിപുലീകരിക്കുന്നതിനുള്ള പാതയിലാണെന്ന് കെപിഐടി പ്രസിഡൻറും ജോയിൻറ് എംഡിയുമായ സച്ചിൻ ടിക്കേർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.