- Trending Now:
സംസ്ഥാനത്തൊട്ടാകെ വൈദ്യുതി തൂണുകളിലൂടെ വലിച്ച കേബിള്‍ ശൃംഖല വഴിയാണ് ഇന്റര്‍നെറ്റ് വീടുകളിലെത്തുന്നത്
കെ ഫോണ്‍ നമ്മുടെ വീടുകളിലേക്ക് എത്തുന്നു. കേരളത്തില്‍ വരാനിരിക്കുന്നത് ഇന്റര്‍നെറ്റ് വിപ്ലവം. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മെയ് അവസാനം കണക്ഷന്‍ നല്‍കി തുടങ്ങാനാണ് തീരുമാനം. ഇതിനുള്ള ടെന്റര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ 120 നിയോജക മണ്ഡലങ്ങളില്‍ ഓരോന്നിനും പരമാവധി 500 വീടുകളില്‍ വരെ സൗജന്യ ഇന്റര്‍നെറ്റ്. ദിവസം ഒന്നര ജിബി ഡാറ്റ, സെക്കന്റില്‍ 10 മുതല്‍ 15 എംബിപിഎസ് വേഗം. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ബിപിഎല്‍ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ചാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നത്. ഇതിനായി മൂന്ന് വര്‍ഷത്തിലേറെയായി ഇന്റര്‍നെറ്റ് സേവനം നല്‍കുന്നവരില്‍ നിന്ന് ടെന്റര്‍ വിളിച്ചു. ഓരോ ജില്ലയില്‍ ഓരോ സേവന ദാതാവിനെ കണ്ടെത്തും.
സംസ്ഥാനത്തൊട്ടാകെ വൈദ്യുതി തൂണുകളിലൂടെ വലിച്ച കേബിള്‍ ശൃംഖല വഴിയാണ് ഇന്റര്‍നെറ്റ് വീടുകളിലെത്തുന്നത്. പദ്ധതി പ്രകാരമുള്ള 2600 കിലോമീറ്ററില്‍ 2045 കിലോമീറ്ററിലും കേബിള്‍ വലിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും അക്ഷയ അടക്കം സേവന കേന്ദ്രങ്ങളിലും നിലവില്‍ കെ ഫോണ്‍ ഇന്റര്‍നെറ്റ് എത്തിക്കുന്നുണ്ട്.
പ്രളയവും കൊവിഡും തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്ന് കേബിളിംഗ് അടക്കം ഏഴുപത് ശതമാനം പണികളും പൂര്‍ത്തിയായി. വിപുലമായ ടെന്റര്‍ വിളിച്ച് ഈ വര്‍ഷം അവസാനത്തോടെ എല്ലാവരിലേക്കും ഇന്റര്‍നെറ്റ് എത്തിക്കുന്നതിനുള്ള നടപടി ക്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.