- Trending Now:
രാജ്യത്തെ ഫിൻടെക് സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിന് കോഴിക്കോട് ഐ ഐ എം ലബോറട്ടറി ഫോർ ഇന്നൊവേഷൻ വെഞ്ചറിംഗ് ആൻഡ് എന്റർപ്രണർഷിപ്പും (ലൈവ്) ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയും കരാറിൽ ഒപ്പുവെച്ചു. ലൈവ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. രാജേഷ് ഉപാധ്യായുലയും ഐഎഫ്എസ്സിഎ ചീഫ് ടെക്നോളജി ഓഫീസർ ജോസഫ് ജോഷിയുമാണ് കരാറിൽ ഒപ്പുവച്ചത്.
ഫിൻടെക് സ്റ്റാർട്ടപ്പുകൾക്ക് 75 ലക്ഷം രൂപ വരെ ഗ്രാന്റുകൾ നൽകുന്ന ഫിൻടെക് ഗ്രാന്റ് സ്കീമിന് കീഴിൽ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റിയിൽ നിന്ന് മെന്റർഷിപ്പ്, പരിശീലനം, വിപണി പ്രവേശനം, ഫണ്ടിംഗ് പിന്തുണ എന്നിവ ലഭിക്കും. മൂലധന സമാഹരണത്തിനായി ഫിൻടെക്കുകളെ ഇന്റർനാഷണൽ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാൻ അനുവദിക്കും.
സ്മാർട്ട് ആശയങ്ങൾ സ്റ്റാർട്ടപ്പാക്കി കെഎസ്ഐഡിസി... Read More
ഇതുകൂടാതെ ഫിൻടെക് ഇവന്റുകൾ, ആഗോള ഹാക്കത്തോണുകൾ, കാലാകാലങ്ങളിൽ അവർ സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പരിപാടികൾ എന്നിവയിൽ ഇരു കൂട്ടരും പരസ്പരം സഹകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.