Sections

ഐസിടി അക്കാദമിയുടെ ഇക്കോസിസ്റ്റം പാർട്ണർ അവാർഡ് കോഴിക്കോട് ഗവ. സൈബർപാർക്കിന്

Thursday, Oct 03, 2024
Reported By Admin
Kozhikode Gov. Cyberpark receives ICT Academy Ecosystem Partner Award

കോഴിക്കോട്: ഐസിടി അക്കാദമിയുടെ ഇക്കോസിസ്റ്റ്ം പാർട്ണർ അവാർഡ് കോഴിക്കോട് ഗവ. സൈബർപാർക്കിന് ലഭിച്ചു. നൂതനത്വം, വളർച്ച, സാങ്കേതികപങ്കാളികളുമായുള്ള സഹകരണം എന്നിവയാണ് സൈബർപാർക്കിനെ പുരസ്ക്കാരത്തിനർഹമാക്കിയത്.

കേരളത്തിലെ, വിശേഷിച്ച് ഉത്തരമലബാറിലെ ഐടി ആവാസവ്യവസ്ഥയ്ക്ക് ഗവ. സൈബർപാർക്ക് നൽകി വരുന്ന സംഭാവനകളെ കൂടുതൽ പ്രചോദിപ്പിക്കുന്നതാണ് ഈ ബഹുമതിയെന്ന് പാർക്കിൻറെ ജന. മാനേജർ വിവേക് നായർ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണ് സൈബർപാർക്ക് സ്വീകരിച്ചിട്ടുള്ളത്. ഐടി ആവാസവ്യവസ്ഥയുടെ ഉന്നമനത്തിന് വേണ്ടി ഇനിയും സജീവമായി പ്രവർത്തിക്കുമെന്നും വിവേക് നായർ പറഞ്ഞു.

ഐസിടി അക്കാദമി സംഘടിപ്പിച്ച ഇൻർനാഷണൽ കോൺക്ലേവ് ഓൺ സ്കിൽസ്, എൻജിനീയറിംഗ് ആൻഡ് ടെക്നോളജി യുടെ ഉത്തരകേരളം സമ്മേളനത്തിൽ വച്ച് ഐസിടി അക്കാദമി സിഇഒ മുരളീധരൻ മന്നിങ്കൽ സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർക്ക് അവാർഡ് സമ്മാനിച്ചു.

ഐസിടി അക്കാദമിക് ഓപ്പറേഷൻസ് ഹെഡ് സാജൻ എം, ജില്ലാകളക്ടർ സ്നേഹിൽകുമാർ സിംഗ്, ടാറ്റ എൽക്സി ഓപ്പറേഷൻസ് മാനേജർ ശരത് എം നായർ, കാഫിറ്റ് സെക്രട്ടറി അഖിൽ കൃഷ്ണ ടി, ഐസിടിഎകെ കോർപറേറ്റ് ഓപ്പറേഷൻസ് ലീഡ് തോമസ് ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.