കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നൽകിയ ഒരു ഇൻസുലിനാണെന്ന് പറയാം. പ്രമേഹരോഗികൾക്ക് നിർദ്ദേശിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണിത്. ആർക്കും വീട്ടുവളപ്പിൽ ഇത് നിഷ്പ്രയാസം വളർത്താൻ കഴിയും. കീടങ്ങളൊന്നും തന്നെ ഈ ചെടിയെ ആക്രമിക്കില്ല എന്നൊരു പ്രത്യേകതയുമുണ്ട്. പല രോഗങ്ങൾക്കും മരുന്നായി കോവയ്ക ഉപയോഗിക്കാം.
- ഒരു പ്രമേഹരോഗി ദിവസവും 100 ഗ്രാം കോവയ്ക്ക കഴിക്കുകയാണെങ്കിൽ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാനും നശിച്ചുക്കൊണ്ടിരിക്കുന്ന കോശങ്ങളെ പുനർനിർമ്മിക്കാനും കഴിയും.
- കോവയ്ക്കയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. കിഡ്നി സ്റ്റോൺ അലിയിച്ച് കളയാനും കോവയ്ക്ക സഹായിക്കുന്നു.
- ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും ദഹന ശേഷി വർധിപ്പിക്കാനും ഉപയോഗിക്കുന്നു.അലർജി, അണുബാധ എന്നീ രോഗങ്ങൾ ഇല്ലാതാക്കുന്നു.
- ശരീരത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റ്, ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ശരീരത്തിന് ഏറെ നല്ലതാണ്.
- ധാരാളമായി പ്രോട്ടീൻ, വൈറ്റമിൻ സി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. വേവിച്ച് മാത്രമല്ല പച്ചയ്ക്കും കോവയ്ക്ക വെറുതെ കഴിക്കുന്നതും ഏറെ നല്ലതാണ്.
- ഇവയിലെ വിറ്റാമിൻ എ ഉള്ളടക്കം കാഴ്ചശക്തിക്ക് ഗുണം ചെയ്യും.
- കോവയ്ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കി സൂക്ഷിക്കുക. ഈ പൊടി ഒരു ടീസ്പൂൺ വീതം മൂന്നു നേരം ചൂടുവെള്ളത്തിൽ കലക്കി ദിവസവും കൂടിക്കുകയാണെങ്കിൽ സോറിയാസിസ് കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശ്വാസം ലഭിക്കും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

നിലക്കടലയുടെ ആരോഗ്യ ഗുണങ്ങളും അപകടങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.